ഭൂമി തരംമാറ്റാൻ സംസ്ഥാന വ്യാപകമായി സ്വകാര്യ ഏജൻസികൾ; ഈടാക്കുന്നത് രണ്ടുമുതൽ മൂന്ന് ലക്ഷം രൂപ

തരംമാറ്റലുമായി ബന്ധപ്പെട്ട് സർക്കാർ ഓഫീസുകളിലെ കാലതമാസവും ഉദ്യോഗസ്ഥരുടെ അലംഭാവവുമാണ് ഇത്തരം സ്വകാര്യ ഏജൻസികളെ പ്രവർത്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നത്.

Update: 2021-11-06 04:20 GMT
Editor : abs | By : Web Desk
Advertising

ഭൂമി തരംമാറ്റാൻ സംസ്ഥാന വ്യാപകമായി സ്വകാര്യ ഏജൻസികൾ പ്രവർത്തിക്കുന്നു. ഈടാക്കുന്നത് രണ്ടുമുതൽ മൂന്ന് ലക്ഷം രൂപ. സർക്കാർ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയാണ് ഈ ഏജൻസികളുടെ പ്രവർത്തനം.

ഭൂമി തരം മാറ്റൽ സർക്കാർ സേവനമാണ്. റവന്യൂ ഓഫീസുകൾ തുടങ്ങി വിവിധ സർക്കാർ ഓഫീസുകളുമായി ബന്ധപ്പെട്ടാണ് തരം മാറ്റൽ നടക്കേണ്ടത്. തരംമാറ്റൽ ഏജന്റ്മാർ മുഖേനെ നടത്തുന്നത് നിയമ വിരുദ്ധമാണെന്ന് റവന്യു വകുപ്പിന്റെയും സർക്കാറിന്റെയും നിർദേശങ്ങൾ നിലനിൽക്കെ തന്നെയാണ് പരസ്യമായി തന്നെ വിവിധ സ്ഥലങ്ങളിൽ ഓഫീസ് സ്ഥാപിച്ച് പരസ്യം നൽകി ഏജൻസികൾ പ്രവർത്തിക്കുന്നത്.

തരംമാറ്റലുമായി ബന്ധപ്പെട്ട് സർക്കാർ ഓഫീസുകളിലെ കാലതമാസവും ഉദ്യോഗസ്ഥരുടെ അലംഭാവവുമാണ് ഇത്തരം സ്വകാര്യ ഏജൻസികളെ പ്രവർത്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നത്. 25 സെന്റിന് താഴെയുള്ള ഭൂമിയാണെങ്കിൽ തരം മാറ്റിലിന് സർക്കാർ ഫീസ് തന്നെ ഈടാക്കുന്നില്ലെന്നിരിക്കെയാണ് ഇത്തരം തട്ടിപ്പ് നടക്കുന്നത്. റവന്യൂ ഉദ്യോഗസ്ഥരും ഉൾപ്പെട്ടാണ് ഇത് നടക്കുന്നത്. കൈക്കൂലി നൽകിയാണ് തരം മാറ്റുന്നതെന്ന് ഏജന്റിന്റെ വെളിപ്പെടുത്തൽ. ഉദ്യോഗസ്ഥർക്ക് 20000 രൂപ കൈക്കൂലി നൽകുന്നു എന്ന് ഏജന്റ് പറയുന്നു.

അതേസമയം, സ്വകാര്യ ഏജൻസികളുടെ പ്രവർത്തനം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും സഹായിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. അന്വേഷണത്തിനായി ലാൻഡ് റവന്യൂ കമ്മീഷണറെ പ്രത്യേകം ചുമതലപ്പെടുത്തിയിട്ടുണ്ട്‌. അപേക്ഷകൾ പൂർണമായും ഓൺലൈനാക്കുന്ന നടപടികൾ ഉടൻ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. 

Full View

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News