തിരുവനന്തപുരത്ത് തെരുവുനായ ആക്രമണം; 30 പേർക്ക് കടിയേറ്റു
നഗരത്തിൽ ഡോഗ് സ്ക്വാഡിന്റെ പരിശോധന
Update: 2024-08-24 16:43 GMT
തിരുവനന്തപുരം: തെരുവുനായ ആക്രമണത്തിൽ 30 പേർക്ക് പരിക്ക്. തിരുവനന്തപുരം കൈമനത്ത് 36 പേർക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ഒരു നായ തന്നെയാണ് ഇത്രയധികം പേരെ അക്രമിച്ചത്. പരിക്കേറ്റവരെ ജനറൽ ആശുപത്രിയിലുൾപ്പെടെ നഗരത്തിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം നഗരത്തിൽ ഡോഗ് സ്ക്വാഡിന്റെ നേതൃത്വത്തിൽ തെരച്ചിൽ തുടരുന്നു.