വിദ്യാർഥികൾക്ക് കൺസഷൻ നൽകിയില്ല; കൊല്ലത്ത് സ്വകാര്യ ബസ് ജീവനക്കാർക്ക് മർദനം

എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് മർദിച്ചത്

Update: 2023-10-05 17:06 GMT
Advertising

കൊല്ലം:  കൊല്ലത്ത് വിദ്യാർഥികൾ കൺസഷൻ നൽകിയില്ലെന്ന് ആരോപിച്ച് സ്വകാര്യ ബസ് ജീവനക്കാർക്ക് മർദനം. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് മർദിച്ചത്. ഇളംബള്ളൂർ-ചവറ റൂട്ടിൽ സർവീസ് നടത്തുന്ന ജീവൻസ് ബസിലെ കണ്ടക്ടർ വിമലിനാണ് മർദനമേറ്റത്. കൊല്ലം കാവനാട് ജംഗഷനിൽ രാത്രി 7 മണിയോടെയായിരുന്നു സംഭവം. ജീവനക്കാരെ മർദിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News