സംസ്ഥാനത്ത് വേനൽചൂട് തുടരും; പാലക്കാട്, കണ്ണൂർ ജില്ലകളിൽ ഏറ്റവും ഉയർന്ന താപനില
വടക്കൻ കേരളത്തിൽ ചൂട് ഇനിയും കനക്കും
Update: 2023-04-20 02:02 GMT
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ ചൂട് തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ ചൂട് ഇനിയും കനക്കും. കഴിഞ്ഞദിവസത്തെ കണക്കനുസരിച്ച് പാലക്കാട്, കണ്ണൂർ ജില്ലകളിലാണ് കൂടുതൽ താപനില രേഖപ്പെടുത്തിയത്. അതേസമയം, മധ്യ തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട വേനൽ മഴയ്ക്ക് സാധ്യതയുണ്ട്.
ചൂട് ഉയരുന്നതിനാൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കർശന ജാഗ്രതാ നിർദേശമാണ് നൽകുന്നത്. സൂര്യാഘാതത്തിന് സാധ്യത ഉള്ളതിനാൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് 3 മണിവരെയുള്ള സമയത്ത് വെയിൽ നേരിട്ട് ഏൽക്കരുത്. ജലം പാഴാക്കാതെ ഉപയോഗിക്കാനും വേനല്‍ മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണമെന്നും നിർദേശത്തിൽ പറയുന്നു. ഉത്തരേന്ത്യയിലെ ഉഷ്ണതരംഗ സമാന സാഹചര്യമാണ് ഈ ദിവസങ്ങളില്‍ കേരളത്തിലും.