സപ്ലൈകോയില്‍ മുളകിന്റെയും വെളിച്ചണ്ണയുടെയും വില കുറച്ചു

അരക്കിലോ മുളകിന് 77 രൂപയും ഒരു ലിറ്റര്‍ വെളിച്ചണ്ണയ്ക്ക് 136 രൂപയുമാണ് ഇന്നത്തെ വില

Update: 2024-06-01 07:46 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: മുളകിന്റെയും വെളിച്ചണ്ണയുടെയും വിലകുറച്ച് സപ്ലൈകോ. വെളിച്ചണ്ണയ്ക്ക് ഒന്‍പത് രൂപയും മുളകിന് ഏഴു രൂപയുമാണ് കുറച്ചു. പൊതുവിപണിയില്‍ വിലകുറഞ്ഞതാണ് സപ്ലൈകോയും കുറയ്ക്കാന്‍ കാരണം.

അരക്കിലോ മുളക് 77 രൂപ നിരക്കിലും ഒരു ലിറ്റര്‍ വെളിച്ചണ്ണ 136 രൂപ നിരക്കിലും ഇനി സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ ലഭ്യമാകും. കമ്പനി ഉല്‍പന്നങ്ങള്‍ക്കും വില കുറഞ്ഞിട്ടുണ്ട്. അതിനിടെ, പഞ്ചസാരയും പരിപ്പും സപ്ലൈകോയില്‍ എത്തിയിട്ട് മാസങ്ങള്‍ പിന്നിടുകയാണ്. വിതരണക്കാര്‍ക്ക് പൈസ കൊടുക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം.

കമ്പനി ഉല്‍പന്നങ്ങള്‍ക്കും വിലകുറഞ്ഞതായി സപ്ലൈകോ അറിയിച്ചു. വിലക്കുറവ് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.

Full View

Summary: Supplyco reduces the prices of red chillies and coconut oil

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News