ഇസ്രായേലിനെ പിന്തുണയ്ക്കുന്ന നിലപാട് ദേശവിരുദ്ധം; ഐ.എൻ.എൽ

"ഫലസ്തീൻ ഒരു രാജ്യമായി നിലനിൽക്കാൻ അവകാശമില്ലെന്നാണ് ഇസ്രായേലിന്റെ വാദം, തത്വത്തിൽ ഇത് അംഗീകരിക്കുന്ന നിലപാടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ചിരിക്കുന്നത്"

Update: 2023-10-09 13:20 GMT
Advertising

ഇസ്രായേലിനെ പിന്തുണയ്ക്കുന്ന നിലപാട് ദേശവിരുദ്ധമെന്ന് ഐ.എൻ.എൽ. പതിറ്റാണ്ടുകളായി ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന സമാനതകളില്ലാത്ത കൊടും ക്രൂരതകളോട് ധീരമായി ചെറുത്തുനിൽക്കുന്ന ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും, ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളെ അപലപിക്കുന്നുവെന്നും ഐഎൻഎൽ പ്രസ്താവനയിൽ പറഞ്ഞു.

"ഏകപക്ഷീയമായി ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി, ഐക്യത്തിനും സമാധാനത്തിനും നീതിക്കുമൊപ്പം നിലകൊണ്ട മഹാത്മാഗാന്ധിയുടെയും ഇന്ത്യയുടെയും മഹത്തായ വിദേശനയത്തെ അട്ടിമറിച്ചിരിക്കുകയാണ്. ഫലസ്തീൻ ഒരു രാജ്യമായി നിലനിൽക്കാൻ അവകാശമില്ലെന്നാണ് ഇസ്രായേലിന്റെ വാദം, തത്വത്തിൽ ഇത് അംഗീകരിക്കുന്ന നിലപാടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ചിരിക്കുന്നത്. വാജ്‌പേയി സർക്കാരിന്റെ കാലത്തും ഫലസ്തീൻ വിഷയത്തിൽ നീതിയുക്തമായ നിലപാടായിരുന്നു ഇന്ത്യ സ്വീകരിച്ചിരുന്നത്.

അധിനിവേശത്തിലൂടെ ഇസ്രായേൽ പിടിച്ചെടുത്ത ഫലസ്തീൻ ഭൂപ്രദേശങ്ങൾ തിരിച്ചുനൽകണമെന്ന യുഎൻ പ്രമേയം അംഗീകരിക്കാനും നടപ്പിലാക്കാനും ഇസ്രായേൽ തയ്യാറാവണം. യുദ്ധം അവസാനിപ്പിച്ച് സമാധാനം പുനസ്ഥാപിക്കാനും, ഫലസ്തീൻ ജനതയുടെ ന്യായമായ അവകാശങ്ങളെ സംരക്ഷിക്കാനും ഐക്യരാഷ്ട്രസഭയും ലോകരാജ്യങ്ങളും തയ്യാറാവണം". ഐഎൻഎൽ വർക്കിംഗ് പ്രസിഡന്റ് കെ.പി ഇസ്മായിലും ഓർഗനൈസിങ് സെക്രട്ടറി എൻ.കെ അബ്ദുൾ അസീസും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News