കെ.എം. ഷാജിക്ക് അനൂകൂലമായുള്ള ഹൈക്കോടതി വിധി: സർക്കാർ അപ്പീൽ ഇന്ന് സുപ്രിംകോടതി പരിഗണിക്കും
അഴീക്കോട് സ്‌കൂളിൽ പ്ലസ്ടു ബാച്ച് അനുവദിക്കാൻ കെ.എം. ഷാജി 25 ലക്ഷം രൂപ കോഴ കൈപ്പറിയെന്ന കേസാണ് ഹൈക്കോടതി റദ്ദാക്കിയത്
Update: 2023-07-14 01:21 GMT
ന്യൂഡൽഹി: മുസ്‌ലിംലീഗ് നേതാവ് കെ.എം. ഷാജി പ്രതിയായ കേസിലെ ഹൈക്കോടതി വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീൽ ഇന്ന് സുപ്രിംകോടതി പരിഗണിക്കും. കേസിൽ കുറ്റപത്രം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് സംസ്ഥാന സർക്കാരിന്റെ അപ്പീൽ ഹരജി.
അഴീക്കോട് സ്‌കൂളിൽ പ്ലസ്ടു ബാച്ച് അനുവദിക്കാൻ കെ.എം. ഷാജി 25 ലക്ഷം രൂപ കോഴ കൈപ്പറിയെന്ന കേസാണ് ഹൈക്കോടതി റദ്ദാക്കിയത്. എന്നാൽ ഷാജിക്ക് എതിരായ അന്വേഷണം പരാതിയുടെ അടിസ്ഥാനത്തിൽ വസ്തുതാപരമായിട്ടാണെന്നാണ് സർക്കാർ വാദം. കോഴ നൽകിയെന്ന് സ്‌കൂൾ രഹസ്യ മൊഴി നൽകിയിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു.
Supreme Court will today consider the appeal filed by Kerala government against High Court verdict in favor of Muslim League leader K.M. Shaji case today