കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ
പറവാന മുക്ക് സ്വദേശി അജീബ് (40)നെയാണ് മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.
Update: 2024-02-28 16:10 GMT
മട്ടാഞ്ചേരി: കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം കാണിച്ച കേസിൽ പ്രതിയെ മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. പറവാന മുക്ക് സ്വദേശി അജീബ് (40)നെയാണ് മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ പനയപിള്ളിയിൽ ഒരു കടയിൽ സഹായിയായി നിൽക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഒരു കുട്ടി ഇയാളുടെ അടുത്ത് എത്തുകയും കുട്ടിയോട് ഇയാൾ മോശമായി പെരുമാറുകയുമായിരുന്നു. ഇക്കാര്യം കുട്ടി മാതാപിതാക്കള അറിയിച്ചു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഏഴോളം കുട്ടികളോട് ഇയാൾ മോശമായി പെരുമാറിയതായി കണ്ടെത്തിയത്. തുടർന്ന് ഇയാളെ പൊലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു