ഹിജാബ് ഇസ്‌ലാമിലെ അവിഭാജ്യ ഘടകം, വിധി ദൗർഭാഗ്യകരം: സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി

വിധിയുടെ പശ്ചാത്തലത്തിൽ ക്യാമ്പസിനകത്തും പുറത്തും പെൺകുട്ടികൾ അക്രമിക്കപ്പെടുമെന്ന് ആശങ്കപ്പെടുന്നതായും ഭരണകൂടം ഈ വിഷയത്തിൽ വേണ്ട ജാഗ്രത പുലർത്തണമെന്നും ഖലീൽ ബുഖാരി തങ്ങൾ ആവശ്യപ്പെട്ടു

Update: 2022-03-15 07:56 GMT
Advertising

കോളേജുകളിലെ ഹിജാബ് നിരോധനം ശരിവെച്ച കർണാടക ഹൈക്കോടതി വിധി ദൗർഭാഗ്യകരമാണെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി. ഹിജാബ് ഇസ്‌ലാമിലെ അവിഭാജ്യ ഘടകമാണെന്നും ഇന്ത്യയിലെ ഏതൊരു പൗരനും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശം ഇന്ത്യൻ ഭരണഘടന വകവെച്ച് തരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹിജാബ് മുസ്‌ലിം പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം മൗലികാവകാശമാണെന്നും കർണാടക ഹൈക്കോടതി വിധി പുനഃപരിശോധിക്കണമെന്നും തങ്ങൾ പറഞ്ഞു.

ഇത്തരമൊരു വിധിയുടെ പശ്ചാത്തലത്തിൽ ക്യാമ്പസിനകത്തും പുറത്തും പെൺകുട്ടികൾ അക്രമിക്കപ്പെടുമെന്ന് ആശങ്കപ്പെടുന്നതായും ഭരണകൂടം ഈ വിഷയത്തിൽ വേണ്ട ജാഗ്രത പുലർത്തണമെന്നും ഖലീൽ ബുഖാരി തങ്ങൾ ആവശ്യപ്പെട്ടു.


Full View

Syed Ibrahimul Khalil Al Bukhari, State General Secretary, Kerala Muslim Jamaat, said that the Karnataka High Court verdict upholding the ban on hijab in colleges was unfortunate.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News