ജനാഭിമുഖ കുർബാന അനുവദിക്കാനാകില്ലെന്ന് സിറോ മലബാർ സഭ സിനഡ്

ഏകീകൃത കുർബാന നടപ്പിലാക്കാതിരിക്കാനാകില്ലെന്ന് ആവർത്തിക്കുകയാണ് സിറോ മലബാർ സഭ സിനഡ്

Update: 2023-01-14 16:24 GMT
Editor : abs | By : Web Desk
Advertising

കൊച്ചി: ജനാഭിമുഖ കുർബാന അനുവദിക്കാനാകില്ലെന്ന് സിറോ മലബാർ സഭ സിനഡ്. എറണാകുളം അങ്കമാലി അതിരൂപതയുടെ വിഷയങ്ങൾ ചർച്ച ചെയ്യാൻ നിയോഗിച്ച മെത്രാൻ സമിതി ചർച്ചകൾ തുടരും. സഭയുടെ പൊതുനന്മ ബലി കഴിച്ചു കൊണ്ടുള്ള ഒത്തുതീർപ്പിന് സാധിക്കില്ലെന്നും  പ്രസ്താവനയില് പറഞ്ഞു.

ഏകീകൃത കുർബാന നടപ്പിലാക്കാതിരിക്കാനാകില്ലെന്ന് ആവർത്തിക്കുകയാണ് സിറോ മലബാർ സഭ സിനഡ്. മാർപാപ്പ നിയമിച്ചവരെ പോലും തിരസ്‌കരിക്കുന്ന നിലപാട് അംഗീകരിക്കാൻ ആവില്ല. ജനാഭിമുഖ കുർബാന നിയമവിരുദ്ധമാണ്. ബസിലിക്കയിലെ പ്രതിഷേധ പ്രകടനങ്ങൾ അപലപനീയം. കുർബാനയെ സമരമാർഗ്ഗം ആക്കിയ വൈദികരും പ്രതികരിച്ച വിശ്വാസികളും ഒരുപോലെ മുറിവുണ്ടാക്കിയിട്ടുണ്ട്. കീകൃത കുർബാന നടപ്പിലാക്കണമെന്ന നിർദേശത്തില്‍ ഊന്നിയുള്ള ചർച്ചകൾ മാത്രമേ സാധ്യമാകൂവെന്നും സിനഡ്.

കുർബാനയെ അവഹേളിച്ചത്തിന് പരിഹാരമായി ഒരു മണിക്കൂർ നിശബ്ദ ആരാധന നടത്താനാണ് സിനഡിന്റെ ആഹ്വാനം. 


Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News