താലിബാന്‍ ഇസ്‍ലാമിന്‍റെ പ്രതിനിധാനമല്ല: എസ്എസ്എഫ്

താലിബാന്‍റെ തെറ്റായ ചെയ്തികളെയോ, മറ്റോ ന്യായീകരിക്കുന്നതും, മഹത്വവത്കരിക്കുന്നതും ശരിയായ നിലപാടല്ലെന്നും എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പറഞ്ഞു

Update: 2021-08-28 05:09 GMT
Editor : Roshin | By : Web Desk
Advertising

താലിബാന്‍ ഇസ്‍ലാമിന്‍റെ പ്രതിനിധാനമല്ലെന്ന് എസ്.എസ്.എഫ്. അഫ്ഗാനിൽ അരങ്ങേറുന്ന സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ ഇസ്‍ലാമിനെ പ്രതിക്കൂട്ടിൽ നിർത്താൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും ഇസ്‌ലാമോഫോബിക് അജണ്ടകളുടെ ഭാഗമാണ് അത്തരം നീക്കങ്ങളെന്നും എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് കെ.വൈ നിസാമുദ്ദീൻ കാമിൽ സഖാഫി പറഞ്ഞു. സ്റ്റുഡന്‍റ് ഇസ്ലാമിക് സെൻസേറിയത്തിന്‍റെ പ്രഖ്യാപന സംഗമത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

താലിബാൻ ഇസ്‌ലാമിന്‍റെ പ്രതിനിധാനമല്ലെന്നിരിക്കെ, താലിബാന്‍റെ പ്രവർത്തനങ്ങൾ ഇസ്‍ലാമിലേക്ക് ചേർക്കുന്നത് ദുരുദ്ദേശപരമാണ്. ഭീകരതക്ക് മതമില്ലെന്നിരിക്കെ ഏതെങ്കിലും മത നാമധാരികളിൽ നിന്നുണ്ടാകുന്ന പ്രവർത്തികൾക്ക് ആ മതം ഉത്തരവാദിയല്ലെന്ന സാമാന്യ ബോധം എല്ലാവർക്കുമുണ്ടാകേണ്ടതുണ്ട്. അതോടൊപ്പം താലിബാന്‍റെ തെറ്റായ ചെയ്തികളെയോ, മറ്റോ ന്യായീകരിക്കുന്നതും, മഹത്വവത്കരിക്കുന്നതും ശരിയായ നിലപാടല്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - Roshin

contributor

Editor - Roshin

contributor

By - Web Desk

contributor

Similar News