'ഇനിയൊരു തിരിച്ചുവരവില്ല'; അരിക്കൊമ്പൻ കേരളത്തിൽ എത്തില്ലെന്ന് തമിഴ്‌നാട് വനംവകുപ്പ്
അരിക്കൊമ്പൻ പൂർണ ആരോഗ്യവാനാണെന്നും വനംവകുപ്പ് അറിയിച്ചു
Update: 2023-09-21 06:40 GMT
ഇടുക്കി: അരിക്കൊമ്പൻ കേരളത്തിലെത്തില്ലെന്ന് തമിഴ് നാട് വനം വകുപ്പ്. അപ്പർകോതയാർ മേഖലയിൽ നിന്നുള്ള പുതിയ ദൃശ്യങ്ങൾ തമിഴ് നാട് വനംവകുപ്പ് പുറത്ത് വിട്ടു. അരിക്കൊമ്പൻ പൂർണ ആരോഗ്യവാനാണെന്നും വനംവകുപ്പ് അറിയിച്ചു.
അരിക്കൊമ്പൻ കേരളത്തിലേക്കുള്ള യാത്രയിൽ ആണെന്ന പ്രചാരണം തമിഴ്നാട് വനം വകുപ്പ് തള്ളിയിട്ടുണ്ട്. അപ്പർ കോതയാർ ഡാം മേഖലയിലേക്കുള്ള യാത്രയിലാണ് നിലവില്‍ അരിക്കൊമ്പനിപ്പോള്‍. കേരളത്തിന് എതിർ ദിശയിലേക്കാണ് കൊമ്പന്‍റെ ഇപ്പോഴത്തെ സഞ്ചാരമെന്നും വനം വകുപ്പ് അറിയിച്ചു.
കഴിഞ്ഞദിവസം അരിക്കൊമ്പൻ തമിഴ് നാട്ടിലെ മാഞ്ചോല എസ്റ്റേറ്റിലെ ജനവാസ മേഖലയിലേക്ക് എത്തിയിരുന്നു. ജൂൺ മാസം തുറന്ന് വിട്ട അപ്പർകോതയാർ മേഖലയിലേക്ക് അരിക്കൊമ്പൻ പിന്നീട് മടങ്ങിപ്പോകുകയായിരുന്നു.