കേരള അതിർത്തിയിൽ അടച്ചിട്ട മൂന്ന് ഇടറോഡുകൾ തമിഴ്നാട് തുറന്നു

ചെറിയകൊല്ല, പനച്ചമൂട്, കൂനമ്പന റോഡുകൾ ആണ് തുറന്നത്

Update: 2021-04-18 05:00 GMT
Editor : Jaisy Thomas
Advertising

കേരള അതിർത്തിയിൽ അടച്ചിട്ട മൂന്ന് ഇടറോഡുകൾ തമിഴ്നാട് തുറന്നു. ചെറിയകൊല്ല, പനച്ചമൂട്, കൂനമ്പന റോഡുകൾ ആണ് തുറന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് പത്ത് റോഡുകളാണ് തമിഴ്നാട് അടച്ചത്. റോഡുകള്‍ അടച്ച സംഭവത്തില്‍ ചീഫ് സെക്രട്ടറി വി.പി ജോയ് ഇടപെട്ടിരുന്നു. അന്തർ സംസ്ഥാന യാത്ര തടസ്സപ്പെടുത്തരുതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുള്ളതാണെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കിയിരുന്നു.

അറിയിപ്പുകളോ, കൂടിയാലോചനയോ കൂടാതെ വെള്ളിയാഴ്ച രാത്രി ഏകപക്ഷീയമായാണ് കന്യാകുമാരി ജില്ലാ ഭരണകൂടം റോഡുകൾ അടയ്ക്കാൻ ഉത്തരവിട്ടത്. കേരളത്തിൽ നിന്നു കളിയിക്കാവിളയിലെ പ്രധാന റോഡിലൂടെ മാത്രം തമിഴ്‌നാട്ടിൽ കടന്നാൽ മതിയെന്നായിരുന്നു തമിഴ്‌നാടിന്‍റെ നിലപാട്. ഇവിടെ ഇ-പാസ്, സ്രവപരിശോധന എന്നിവ നടത്താനുമാണ് തീരുമാനം.

കേരളത്തില്‍ കോവിഡ് വ്യപനം രൂക്ഷമായ സാഹചര്യത്തില്‍ കൂടുതൽ ആളുകൾ തമിഴ്നാട്ടിലേക്ക് വരുന്നത് തടയാനാണ് തമിഴ്നാടിന്‍റെ നീക്കം. തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്നതിന് അതിര്‍ത്തിയില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കാണിക്കേണ്ടതാണ്.

Tags:    

Editor - Jaisy Thomas

contributor

Similar News