അധ്യാപക നിയമന ഉത്തരവ് പുറത്തിറങ്ങി; ജൂലൈ 15 മുതല്‍ ജോലിയില്‍ പ്രവേശിക്കാം

എയ്ഡഡ് സ്കൂളുകളിൽ 2021-22 അധ്യയന വർഷം ഒഴിവ് വരുന്ന തസ്തികകളില്‍ മാനേജർമാർക്ക് നിയമനം നടത്താമെന്നും സർക്കാർ അറിയിച്ചു

Update: 2021-07-07 04:18 GMT
Editor : Jaisy Thomas | By : Web Desk
Advertising

നിയമന ഉത്തരവ് ലഭിച്ച അധ്യാപകര്‍ക്ക് ഈ മാസം 15 മുതല്‍ ജോലിയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് ഇറക്കി. 2828 അധ്യാപകരാണ് ജോലിയില്‍ പ്രവേശിക്കുക. എയ്ഡഡ് സ്കൂളുകളിൽ 2021-22 അധ്യയന വർഷം ഒഴിവ് വരുന്ന തസ്തികകളില്‍ മാനേജർമാർക്ക് നിയമനം നടത്താമെന്നും സർക്കാർ അറിയിച്ചു. അധ്യാപകരുടെ നിയമനം വൈകുന്ന വാർത്ത മീഡിയവണാണ് പുറത്തുകൊണ്ടുവന്നത്.

വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തിനും പ്രതിഷേധങ്ങള്‍ക്കും അവസാനം കുറിച്ചാണ് ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ കാത്തിരുന്ന ഉത്തരവ് പുറത്തിറങ്ങിയത്. പി.എസ്.സി വഴി നിയമനം ലഭിച്ച ഉദ്യോഗാര്‍ഥികള്‍ക്ക് പോലും കോവിഡിന്‍റെ പേരില്‍ നിയമനം വൈകിയപ്പോള്‍ കോടതി കര്‍ശന നിലപാട് സ്വീകരിച്ചതോടെയാണ് സര്‍ക്കാര്‍ നിയമന ഉത്തരവ് പുറത്തിറക്കിയത്. ജൂലൈ 15 മുതല് നിയമന ഉത്തരവ് ലഭിച്ച സംസ്ഥാനത്തെ 2,828 ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ക്കടക്കം ജോലിയില്‍ പ്രവേശിക്കാം. 2019 -20ലെ സ്റ്റാഫ് ഫിക്സേഷന്‍ 2022 വരെ തുടരാനും എയ്ഡഡ് സ്കൂളുകളില് ഒഴിവുകള്ള എല്ലാ തസ്തികകളിലും ഈ വര്‍ഷം നിയനം നടത്താമെന്നും ഉത്തരവില്‍ പറയുന്നു.

ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെയടക്കം നിയമന നിരോധനമടക്കമുള്ള വിഷയങ്ങളിലെ ഉദ്യോഗാര്‍ഥികളുടെ ബുദ്ധിമുട്ടുകള്‍ മീഡിയാവണാണ് പുറത്ത് കൊണ്ടുവന്നത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ജോലിയില്‍ പ്രവേശിക്കാനാവുന്നതിന്‍റെ സന്തോഷത്തിലാണ് ഉദ്യോഗാര്‍ഥികള്‍.

2014 മുതല്‍ സംസ്ഥാനത്ത് രേഖപ്പെടുത്തിയ ആയിരത്തിലേറെ ഹയര്‍ സെക്കന്‍ഡറി ജൂനിയര്‍ - സീനിയര്‍ തലങ്ങളിലുള്ള അധ്യാപക തസ്തികകളിലാണ് വര്‍ഷങ്ങളായി നിയമനം നടക്കാതിരിക്കുന്നത്. കോവിഡ് പ്രതിസന്ധിക്ക് ശേഷം പ്ലസ് വണ്‍ , പ്ലസ് ടു ക്ലാസുകള്‍ പൂര്‍ണ തോതില്‍ പുനരാരംഭിച്ചിട്ടും ഒഴിവുകള്‍ നികത്താതിരുന്നതോടെയാണ് ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.


Full View


Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News