അധ്യാപകൻ ചെയ്തത് 'ബാഡ് ടച്ച്' എന്ന് വിദ്യാർത്ഥിനി; അധ്യാപകൻ്റെ ജാമ്യാപേക്ഷ തള്ളി

പ്രതി പല തവണ തൻ്റെ ശരീരഭാഗങ്ങളിൽ അനാവശ്യമായി സ്പര്‍ശിച്ചിട്ടുണ്ടെന്നാണ് പെണ്‍ക്കുട്ടി പൊലീസിന് നൽകിയ മൊഴി

Update: 2023-02-25 13:16 GMT
Editor : ijas | By : Web Desk
Advertising

തിരുവനന്തപുരം: അധ്യാപകൻ തന്നെ തൊട്ടതു 'ബാഡ് ടെച്ച്'(അനാവശ്യ സ്പര്‍ശനം) ആണെന്ന സ്കൂൾ വിദ്യാർത്ഥിനിയുടെ മൊഴിയെ തുടർന്ന് അധ്യാപകന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ആജ് സുദർശൻ ആണ് ജാമ്യാപേക്ഷ തള്ളിയത്. സ്കൂളിലെ സംഗീത അധ്യാപകനായ ജോമോനാണ് പ്രതി.

പ്രതി പല തവണ തൻ്റെ ശരീരഭാഗങ്ങളിൽ അനാവശ്യമായി സ്പര്‍ശിച്ചിട്ടുണ്ടെന്നാണ് പെണ്‍ക്കുട്ടി പൊലീസിന് നൽകിയ മൊഴി. പല തവണ ഇതാവർത്തിച്ചത് 'ബാഡ് ടെച്ച്' ആണെന്ന് തോന്നിയതിനാലാണ് പരാതിപ്പെട്ടതെന്നും ഏഴാം ക്ലാസുകാരി പറഞ്ഞിരുന്നു. ക്ലാസ്സ്‌ റൂമിന്‍റെ പുറത്ത് വെച്ച് കാണുമ്പോഴൊക്കെ തന്നെ ഇഷ്ടമാണെന്ന് തന്നോടും കൂട്ടുകാരിയോടും പ്രതി പറഞ്ഞിട്ടുണ്ട്.

പരാതിയുടെ അടിസ്ഥാനത്തിൽ 2023 ഫെബ്രുവരി 10 ന് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു. താൻ നിരപരാധി ആണെന്നും ഈ കേസുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും പറഞ്ഞാണ് പ്രതി ജാമ്യാപേക്ഷ നൽകിയത്. എന്നാൽ അധ്യാപകനായ പ്രതി നടത്തിയ കുറ്റകൃത്യം അംഗീകരിക്കാനാവില്ല എന്ന് ജാമ്യപേക്ഷ എതിർത്തു കൊണ്ട് സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ കോടതിയിൽ പറഞ്ഞു. പ്രതിക്കെതിരെ മറ്റൊരു വിദ്യാർത്ഥിനി കൂടി പരാതി നൽകിയതിനാൽ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഇത് പരിഗണിച്ച കോടതി ജാമ്യ അപേക്ഷ തള്ളുകയായിരുന്നു.

മാതൃകയാകേണ്ട അധ്യാപകന്‍റെ പ്രവർത്തി ന്യായീകരിക്കാനാവില്ലായെന്ന് കോടതി ഉത്തരവിൽ പറയുന്നു. സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുന്നതിനാൽ പ്രതി ജാമ്യത്തിന് അർഹനല്ലായെന്നും കോടതി ഉത്തരവിൽ പറയുന്നു. മറ്റൊരു വിദ്യാർത്ഥിനിയുടെ പരാതിയിൽ പ്രതിക്കെതിരെ ഒരു കേസും കൂടി എടുത്തിട്ടുണ്ട്.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News