ഇടുക്കിയിൽ റിസർവ് വനത്തിൽ നിന്ന് തേക്കുമരങ്ങൾ മുറിച്ച് കടത്തി
വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് മരം കടത്തിയതെന്ന ആരോപണം ശക്തമാണ്
ഇടുക്കി: ഇടുക്കിയിൽ റിസർവ്വ് വനത്തിൽ നിന്ന് തേക്ക് മരങ്ങൾ മുറിച്ച് കടത്തി. മലയാറ്റൂർ റിസർവിന്റെ ഭാഗമായ നഗരം പാറ ആഡിറ്റ് വൺ ഭാഗത്ത് നിന്നാണ് തേക്ക് തടികൾ കടത്തിയത്. വനംവകുപ്പ് കേസെടുത്തെങ്കിലും പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.
നേര്യമംഗലത്ത് നിന്ന് ഇടുക്കിയിലേക്കുള്ള പ്രധാന പാതയോട് ചേർന്ന വനമേഖലയിൽ നിന്നാണ് തേക്ക് മുറിച്ച് കടത്തിയത്. ലക്ഷങ്ങൾ വില വരുന്ന മൂന്ന് മരങ്ങൾ മുറിച്ചുമാറ്റി. സെപ്റ്റംബറിൽ നടന്ന സംഭവം വനം വകുപ്പറിയുന്നത് ഒക്ടോബറിൽ. കേസെടുത്തെങ്കിലും പ്രതികളിലേക്കെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
പനംകുട്ടിയിൽ വനംവകുപ്പിൻ്റെ രണ്ട് ചെക്ക് പോസ്റ്റുകൾ, നേര്യമംഗലം തലക്കോട് മറ്റൊന്ന്. ഇത് മറികടക്കുകയെന്നത് ഏറെ പ്രയാസകരമാന്ന്. അത് തന്നെയാണ് വനം വകുപ്പിനെ സംശയത്തിൻ്റെ നിഴലിലാക്കുന്നത്. അന്വേഷണം നടക്കുന്നുവെന്നാണ് വനംവകുപ്പിൻ്റെ വിശദീകരണം. വനംവകുപ്പ് ഉദ്യോഗസ്ഥരറിയാതെ മരം കടത്താനാകില്ലെന്ന ആരോപണവും ശക്തമാണ്.