വി.എസ്.എസ്.സി പരീക്ഷാത്തട്ടിപ്പ്: പത്ത് പേർ അറസ്റ്റിലായെന്ന് പൊലീസ്

പ്രതിപ്പട്ടികയിലുള്ള ഡി.ആർ.ഡി.ഒയിലെ രണ്ട് ജീവനക്കാർ ഒളിവിലാണ്

Update: 2023-09-04 07:29 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: വി.എസ്.എസ്.സി പരീക്ഷാത്തട്ടിപ്പിൽ പത്ത് പേർ അറസ്റ്റിലായിട്ടുണ്ടെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച് നാഗരാജു. കരസേനയിൽ ക്ലർക്ക് തസ്തിയിലുള്ള അമിത് എന്നയാളും പിടിയിലായിട്ടുണ്ട്. പ്രതിപ്പട്ടികയിലുള്ള ഡി.ആർ.ഡി.ഒയിലെ രണ്ട് ജീവനക്കാർ ഒളിവിലാണ്. അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് കൈമാറാൻ നീക്കമില്ലെന്നും ആൾമാറാട്ടം നടത്തിയവർ ഇനിയുമുണ്ടാകുമെന്നും കമ്മീഷണർ പറഞ്ഞു. 

 പരീക്ഷാത്തട്ടിപ്പില്‍ നേരത്തെ  മൂന്ന് പേർ അറസ്റ്റിലായിരുന്നു. ഹരിയാനയിൽ നിന്ന് കേരളാ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ രണ്ടു പേർ തട്ടിപ്പിന്റെ മുഖ്യ ആസൂത്രകർ. നേരത്തെ പിടിയിലായവർക്ക് തട്ടിപ്പിനുള്ള ഉപകരണങ്ങൾ നൽകിയതും ഉത്തരങ്ങൾ പറഞ്ഞ് നൽകിയതും ഇവരാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.

വി.എസ്.എസ്.സിയിൽ ടെക്‌നീഷ്യമ്മാരെ നിയമിക്കാനുള്ള എഴുത്തു പരീക്ഷയിലാണ് തട്ടിപ്പ് നടന്നത്. ഹൈടെക് കോപ്പിയടിയും ആൾമാറാട്ടവും നടന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് വി.എസ്.എസ്.സി പരീക്ഷ റദ്ദാക്കുകയായിരുന്നു. ടെക്നീഷ്യൻ, ഡ്രാഫ്റ്റ്സ്മാൻ, റേഡിയോഗ്രാഫർ എന്നീ തസ്തികകളിലേക്ക് നടന്ന പരീക്ഷകളാണ് റദ്ദാക്കിയത്.

മൂന്ന് ഉപകരണങ്ങളാണ് പ്രതികൾ തട്ടിപ്പിനായി ഉപയോഗിച്ചത്. മൊബൈൽ ഫോണും ഇയർ ഫോണും തട്ടിപ്പിനു വേണ്ടി മാത്രം ഉപയോഗിക്കുന്ന വ്യത്യസ്തമായൊരു ഉപകരണവുമുണ്ട് ഇതിൽ. കാമറ വയ്ക്കാൻ പാകത്തിനാണു പ്രതികളുടെ ഷർട്ടിന്റെ ബട്ടനുകൾ തയ്ച്ചതെന്നും ഇവർ സ്ഥിരമായി തട്ടിപ്പ് നടത്തുന്നവരാണെന്ന് വ്യക്തമാക്കുന്നതാണ് ഇതെല്ലാമെന്നും പൊലീസ് നേരത്തെ പറഞ്ഞിരുന്നു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News