എം.ടി അബ്ദുല്ല മുസ്‌ലിയാരുടെ പ്രകൃതം അങ്ങനെയാണ്, സ്ത്രീകളുമായി ഇടപഴകുന്ന രീതി തങ്ങൾക്കില്ലെന്ന് സമസ്ത

മുതിർന്ന പെൺകുട്ടികളെ വേദിയിൽ വിളിച്ചുവരുത്തി അവരെ ആദരിക്കുമ്പോൾ അവർക്കുണ്ടാകുന്ന ലജ്ജ ഉൾപ്പെടെയുള്ള കാര്യങ്ങളുണ്ടെന്ന് നേതാക്കൾ

Update: 2022-05-14 07:12 GMT
Editor : afsal137 | By : Web Desk
Advertising

കോഴിക്കോട്: വേദിയിലെ പെൺവിലക്കിൽ വിശദീകരണവുമായി സമസ്ത നേതാക്കൾ. എം.ടി അബ്ദുല്ല മുസ്‌ലിയാരുടെ പ്രകൃതം അങ്ങനെയാണെന്നും സ്ത്രീകളുമായി ഇടപഴകുന്ന രീതി തങ്ങൾക്കില്ലെന്നും സമസ്ത നേതാക്കൾ വ്യക്തമാക്കി. പെൺകുട്ടിയെ അപമാനിച്ചിട്ടില്ലെന്നും വിവാദം മാധ്യമങ്ങൾ സൃഷ്ടിച്ചതാണെന്നും സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു

കേസ് സ്വാഭാവിക നടപടി മാത്രമാണെന്നും സമസ്ത നേതാക്കൾ കൂട്ടിച്ചേർത്തു. ഇതോടെ വേദിയിലെ പെൺവിലക്കിനെ ന്യായീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സമസ്ത നേതാക്കൾ. സംഭവത്തിൽ പെൺകുട്ടിക്കോ കുടുംബത്തിനോ പരാതിയില്ലെന്നും സമസ്ത നേതാക്കൾ പറഞ്ഞു. വിഷയത്തെ ജിഫ്രി മുത്തുക്കോയ തങ്ങൾ ലളിതമാക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് നേതാക്കളുടെ വാക്കുകൾ എല്ലാം വേദിയിലെ പെൺവിലക്കിനെ പൂർണമായും ന്യായീകരിക്കുന്നത് തന്നെയായിരുന്നു. മുതിർന്ന പെൺകുട്ടികളെ പൊതുവേദികളിൽ വിളിച്ചിരുത്തി ആദരിക്കുന്ന രീതി സമസ്തയ്ക്കില്ല. കാലാകാലങ്ങളായി സമസ്ത പിന്തുടരുന്ന നടപടിയാണത്, അതിൽ മാറ്റമില്ല.

മുതിർന്ന പെൺകുട്ടികളെ വേദിയിൽ വിളിച്ചുവരുത്തി അവരെ ആദരിക്കുമ്പോൾ അവർക്കുണ്ടാകുന്ന ലജ്ജ ഉൾപ്പെടെയുള്ള കാര്യങ്ങളുണ്ട്. അവർ അതിൽ പീഡിതരാവുകയാണ്. അങ്ങനെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തുമ്പോൾ അത് വേണ്ട എന്നതാണ് സമസ്തയുടെ നിലപാടെന്ന് നേതാക്കന്മാർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. സ്ത്രീ എപ്പോഴും പുരുഷന്മാരാൽ സംരക്ഷിക്കപ്പെടേണ്ടവരാണെന്നും സമസ്ത നേതാക്കൾ ചൂണ്ടിക്കാട്ടി.

Full View

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News