വഞ്ചിയൂർ വിഷ്ണു വധക്കേസ്: ആർ.എസ്.എസ് പ്രവർത്തകരായ പ്രതികളെ വെറുതെ വിട്ടു

ഹൈക്കോടതിയാണ് പ്രതികളെ കുറ്റവിമുക്തരാക്കിയത്

Update: 2022-07-12 10:11 GMT
Advertising

കൊച്ചി: വഞ്ചിയൂർ വിഷ്ണു വധക്കേസിൽ ആർ.എസ്.എസ് പ്രവർത്തകരായ പ്രതികളെ വെറുതെ വിട്ടു. ഹൈക്കോടതിയാണ് പ്രതികളെ കുറ്റവിമുക്തരാക്കിയത്. കേസിൽ പ്രതികളായ 13 പേരെയാണ് ഡിവിഷൻ ബഞ്ച് വെറുതെ വിട്ടത്. ശിക്ഷാവിധി ചോദ്യം ചെയ്ത് പ്രതികൾ നൽകിയ അപ്പീലുകൾ അനുവദിച്ചുകൊണ്ടാണ് ഡിവിഷൻ ബഞ്ച് ഉത്തരവ്.

രക്തസാക്ഷി ദിനാചാരങ്ങൾ അമ്മമാരുടെയും വിധവകളുടെയും അനാഥരായ മക്കളുടെ വേദനക്ക് പകരമാകുന്നില്ല. രാഷ്ട്രീയ കൊലപാതകങ്ങൾ പലരുടെയും അന്നം മുടക്കുകയാണ്. വാർഷിക അനുസ്മരണങ്ങൾ നടത്തി എതിരാളികളുടെ വൈരാഗ്യത്തിന് അഗ്‌നി പകരും. കൊലപാതകങ്ങൾ അന്വേഷിക്കുന്നതിൽ പലപ്പോഴും പ്രോസിക്യൂഷൻ പരാജയപ്പെടുന്നുവെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രൻ. സി ജയചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ചിൻറേതാണ് നിരീക്ഷണം

2008 ലാണ് കേസിനാസ്പദമായ സംഭവം. സിപിഎം കലക്ടറേറ്റ് ബ്രാഞ്ച് അംഗമായിരുന്ന വിഷ്ണുവിനെ കൈതമുക്ക് പാസ്പോർട്ട് ഓഫീസിനു മുന്നിൽ വച്ച് ബൈക്കിലെത്തിയ ആർഎസ്എസ് സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കേസിൽ 13പേർ കുറ്റക്കാരാണെന്ന് തിരുവനന്തപുരം അഡിഷണൽ കോടതി കണ്ടെത്തിയിരുന്നു. ഇതിൽ 11 പ്രതികൾക്ക് ഇരട്ട ജീവപര്യന്തമായിരുന്നു വിധിച്ചത്. വഞ്ചിയൂർ വലിയവിളാകത്തു വീട്ടിൽ വിശ്വനാഥന്റെയും ഇന്ദിരയുടെയും മകനാണ് വിഷ്ണു.


Full View

കേസ് 

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News