പശ്ചിമഘട്ടം, കേരളത്തിന്റെ ആവശ്യം കേന്ദ്രം തത്വത്തിൽ അംഗീകരിച്ചു: കെ.എൻ ബാലഗോപാൽ

നോൺ കോർ മേഖല എന്ന് കേന്ദ്ര സർക്കാർ പറയുന്നതിൽ വ്യക്തതയില്ല. പരിസ്ത്ഥിതി ലോല മേഖലയിൽ നിന്ന് 1337 ചതു. കിമി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു.

Update: 2021-12-04 13:01 GMT
Editor : abs | By : Web Desk
Advertising

പരിസ്ഥിതിലോലമേഖലയിൽ ഇളവ് വേണമെന്ന കേരളത്തിന്റെ ആവശ്യങ്ങൾ കേന്ദ്രം തത്വത്തിൽ അംഗീകരിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ. കരട് വിജ്ഞാപനത്തിൽ സംസ്ഥാനം ആവശ്യപ്പെട്ട ഭേഭഗതി വരുത്തിക്കൊണ്ട് അന്തിമ വിജ്ഞാപനം ഇറങ്ങുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. വനം പരിസ്ഥിതി മന്ത്രി ഭൂവേന്ദ്ര യാദവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

നോൺ കോർ മേഖല എന്ന് കേന്ദ്ര സർക്കാർ പറയുന്നതിൽ വ്യക്തതയില്ല. പരിസ്ത്ഥിതി ലോല മേഖലയിൽ നിന്ന് 1337 ചതു. കിമി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. പ്രായോഗികമായ പ്രശ്‌നങ്ങൾ ഉണ്ടാവുന്നതാണ് പല കേന്ദ്ര നിയമങളും. കേരളത്തിന്റെ പ്രശ്‌നം വെറും സാങ്കേതിക വിഷയമായി കേന്ദ്രം കാണരുതെന്ന് ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു.

കരട് വിജ്ഞാപനത്തിലെ 87% കേരളം അംഗീകരിച്ചതാണ്. റിപ്പോർട്ട് നടപ്പിലാകുമ്പോൾ പ്രദേശവാസികൾക്ക് പ്രശ്‌നം ഉണ്ടാകില്ലെന്ന് കേന്ദ്രം വാക്കാൽ പറയുന്നു. പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടാകില്ലെന്ന് കേന്ദ്രം രേഖാമൂലം ഉറപ്പ് നൽകണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News