എൻഡോസൾഫാൻ കുഴിച്ചിട്ട കാസർകോട് നെഞ്ചംപറമ്പിലേക്ക് കേന്ദ്രസംഘമെത്തി
അനധികൃതവും അശാസ്ത്രീയവുമായി എന്‍ഡോസള്‍ഫാന്‍ കുഴിച്ചിട്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ്, കേന്ദ്രസംഘം പരിശോധനക്കെത്തിയത്
കാസർകോട്: എന്‍ഡോസള്‍ഫാന്‍ കുഴിച്ചിട്ട കാസര്‍കോട് മിഞ്ചിപ്പദവ് നെഞ്ചംപറമ്പിലേക്ക് കേന്ദ്രസംഘമെത്തി. അനധികൃതവും അശാസ്ത്രീയവുമായി എന്‍ഡോസള്‍ഫാന്‍ കുഴിച്ചിട്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ്, കേന്ദ്രസംഘം പരിശോധനക്കെത്തിയത്. വർഷങ്ങൾക്ക് മുൻപ് എന്‍ഡോസള്‍ഫാന്‍ കുഴിച്ചിട്ട മിഞ്ചിപ്പദവ് നെഞ്ചംപറമ്പിൽ പരിശോധനക്കാണ് കേന്ദ്രസംഘമെത്തിയത്. അനധികൃതവും അശാസ്ത്രീയവുമായി എന്‍ഡോസള്‍ഫാന്‍ കുഴിച്ചിട്ടെന്ന പരാതിയില്‍ കേന്ദ്രസര്‍ക്കാരിനും കേരള, കര്‍ണാടക സംസ്ഥാനസര്‍ക്കാരുകള്‍ക്ക് ദേശീയ ഹരിത ട്രിബ്യൂണല്‍ നോട്ടീസ് നല്‍കിയിരുന്നു.
കൂടാതെ കേന്ദ്ര-സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡുകള്‍ക്കും പി.സി.കെ.യ്ക്കും നോട്ടീസ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസംഘത്തിന്റെ പരിശോധന. മൈസൂരുവില്‍നിന്നുള്ള സംഘം രാവിലെ 11-ഓടെയാണ് പ്രദേശത്തെത്തിയത്. പ്ലാന്റേഷന്‍ ഓഫീസിലും ഗോഡൗണിലും സംഘം പരിശോധന നടത്തി. കേരള - കര്‍ണാടക മലിനീകരണ ബോര്‍ഡിലെ ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു.
പ്ലാന്റേഷന്‍ തോട്ടത്തിനുള്ളിലെ ഒഴിഞ്ഞ കിണറിലാണ് വർഷങ്ങൾക്ക് മുൻപ് ആണ് എന്‍ഡോസള്‍ഫാന്‍ തള്ളിയത് . ഇതോടെ പ്രദേശത്തെ ഭൂഗര്‍ഭജലം മലിനമാക്കിയെന്ന് കാണിച്ച് ഉഡുപ്പിയിലെ മനുഷ്യാവകാശപ്രവര്‍ത്തകന്‍ രവീന്ദ്രനാഥ് ഷാന്‍ഭോഗാണ് പരാതി നല്‍കിയത്. 2013-ലാണ് ഉപയോഗിക്കാത്ത എന്‍ഡോസള്‍ഫാന്‍ കണ്‍ടെയ്‌നറുകള്‍ കിണറില്‍ തള്ളിയതായി സുരക്ഷാജീവനക്കാരന്‍ മൊഴിനല്‍കിയത്. മിഞ്ചിപ്പദവിനോട് ചേര്‍ന്ന കര്‍ണാടകയിലെ വില്ലേജുകളിലും എന്‍ഡോസള്‍ഫാന്‍ ഇരകളെ കണ്ടെത്തിയതിനെ തുടര്‍ന്ന്