ഓട്ടോയിൽ നിന്ന് തെറിച്ചുവീണ കുട്ടിയെ കാറിടിച്ചു; ഗുരുതര പരിക്ക്
കുട്ടിയെ ഇടിച്ച കാര്‍ നിർത്താതെ പോയി
ആലുവ: ഓട്ടോയില്‍ നിന്ന് വീണ തെറിച്ചുവീണ ഏഴ് വയസ്സുകാരന് പിന്നില്‍ നിന്ന് വന്ന കാറിടിച്ച് ഗുരുതര പരിക്ക്. വാഴക്കുളം പ്രേം നിവാസില്‍ പ്രീജിത്തിന്റെ മകന്‍ നിഷികാന്ത് പി. നായര്‍ക്കാണ് പരിക്കേറ്റത്.
ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെ ആലുവ കുട്ടമശ്ശേരി ആനിക്കാട് കവലയ്ക്ക് സമീപമായിരുന്നു സംഭവം. കുട്ടിയെ ഇടിച്ച കാര്‍ നിർത്താതെ പോയി.
പരിക്കേറ്റ കുട്ടി ആലുവ രാജഗിരി ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ്. തലച്ചോര്‍, കരള്‍, വൃക്കകള്‍ എന്നിവക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.
ഓട്ടോയില്‍ നിന്ന് തെറിച്ചു വീണപ്പോള്‍ സംഭവിച്ച പരിക്കാണെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ കരുതിയത്. ഓട്ടോയില്‍നിന്ന് വീണാല്‍ ഇത്ര ഗുരുതരമായ പരിക്ക് ഉണ്ടാകാനിടയില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതോടെയാണ് വീഴ്ചക്ക് പിന്നാലെ കാറിടിച്ച വിവരം പുറത്ത് വന്നത്. ആലുവ പൊലീസ് അന്വേഷണം ആരംഭിച്ചു.