കോഡ് ശ്രദ്ധിച്ചില്ല, പി.എസ്.സി വകുപ്പുതല പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറി

വിവരം ഇന്‍വിജിലേറ്റര്‍മാരുടെ ശ്രദ്ധയില്‍പ്പെടുത്തിയതോടെ പി.എസ്.സി ആസ്ഥാനത്തുനിന്ന് പുതിയ ചോദ്യപേപ്പറും ഒ.എം.ആര്‍ ഷീറ്റും എത്തിച്ച് അധികസമയം അനുവദിച്ച് പരീക്ഷ പൂര്‍ത്തിയാക്കി

Update: 2021-09-24 08:26 GMT
Editor : Nisri MK | By : Web Desk
Advertising

പി.എസ്.സി നടത്തിയ വകുപ്പുതല പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറി. തിരുവനന്തപുരം മണക്കാട് ഗവ. വി.എച്ച്.എസ്.എസ് ഫോര്‍ ഗേള്‍സ് സ്കൂളില്‍ വ്യാഴാഴ്ച നടന്ന വകുപ്പുതല പരീക്ഷകള്‍ക്കാണ് കോഡ് ശ്രദ്ധിക്കാതെ ചോദ്യപേപ്പര്‍ മാറി നല്‍കിയത്. വിവരം ഇന്‍വിജിലേറ്റര്‍മാരുടെ ശ്രദ്ധയില്‍പ്പെടുത്തിയതോടെ പി.എസ്.സി ആസ്ഥാനത്തുനിന്ന് പുതിയ ചോദ്യപേപ്പറും ഒ.എം.ആര്‍ ഷീറ്റും എത്തിച്ച് അധികസമയം അനുവദിച്ച് പരീക്ഷ പൂര്‍ത്തിയാക്കി.

പേ​പ്പ​ർ കോ​ഡ് മ​ന​സ്സി​ലാ​ക്കാ​തെ വി​വി​ധ ക്ലാ​സു​ക​ളി​ലേ​ക്ക് ചോദ്യപേ​പ്പ​ർ വി​ത​ര​ണം ചെ​യ്​​ത​തി​ലു​ണ്ടാ​യ പി​ഴ​വാ​ണെ​ന്നു പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തി.​ മാ​ന്വ​ൽ ഓ​ഫ് ഓ​ഫി​സ് പ്രൊ​സീ​ജി​യ​ർ, ഡി​സ്ട്രി​ക്റ്റ് ഓ​ഫി​സ് മാ​ന്വ​ൽ, സെ​ക്ര​ട്ടേറി​യ​റ്റ്​ ഓ​ഫി​സ് മാന്വ​ൽ എന്നിവയാണ് വ്യാഴാഴ്ച നടന്ന പരീക്ഷകള്‍. എന്നാല്‍ ഡി​സ്ട്രി​ക്റ്റ് ഓ​ഫി​സ് മാ​ന്വ​ൽ വേണ്ടവര്‍ക്ക് കോഡ് നോക്കാതെ സെക്രട്ടേറി​യ​റ്റ്​ ഓ​ഫി​സ് മാന്വ​ലാണ് നല്‍കിയത്. പാതി പിന്നിട്ടപ്പോഴാണ് ചോദ്യപേപ്പര്‍ മാറിയ വിവരം പരീക്ഷ എഴുതിയവര്‍ മനസിലാക്കിയത്. ഇവര്‍ പരാതിപ്പെട്ടതോടെ ചോദ്യപേപ്പര്‍ മാറ്റി നല്‍കുകയായിരുന്നു.

പ​രീ​ക്ഷ കേ​ന്ദ്ര​ത്തി​ന്‍റെ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന ര​ണ്ട് അ​ഡീ​ഷ​ന​ല്‍ ചീ​ഫ് സൂ​പ്ര​ണ്ടു​മാ​രോ​ടും വി​ശ​ദീ​ക​ര​ണം തേ​ടാ​ൻ പി.​എ​സ്.​സി തീരുമാനിച്ചു. അതേസമയം സെക്രട്ടറിയേറ്റ് ഓഫീസ് മാന്വൽ പരീക്ഷയിലെ ചോദ്യങ്ങൾ സിലബസിന് പുറത്തുള്ളവയാണെന്ന് ആരോപിച്ച് പരീക്ഷാര്‍ഥികള്‍ പി.എസ്.സി പരീക്ഷ കണ്‍ട്രോളര്‍ക്ക് പരാതി നല്‍കി.

Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Web Desk

contributor

Similar News