യുഡിഎഫ് ഉപസമിതി ഇടപെട്ടിട്ടും ഇടുക്കിയിലെ കോൺഗ്രസ് - ലീഗ് തർക്കത്തിന് പരിഹാരമായില്ല

സർക്കാരിനെതിരെ യുഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധപരിപാടിയിൽ നിന്ന് ലീഗ് വിട്ട് നിന്നു

Update: 2024-10-09 01:04 GMT
Advertising

തൊടുപുഴ:യുഡിഎഫ് ഉപസമിതി ഇടപെട്ടിട്ടും ഇടുക്കിയിലെ കോൺഗ്രസ് - ലീഗ് തർക്കത്തിന് പരിഹാരമായില്ല.സർക്കാരിനെതിരെ യുഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധപരിപാടിയിൽ നിന്ന് ലീഗ് വിട്ട് നിന്നു. തൊടുപുഴ നഗരസഭ ഭരണം നഷ്ടപ്പെട്ടതിന് പിന്നാലെയാണ് മുന്നണിക്കുള്ളിലെകലഹം കൂടുതൽ രൂക്ഷമായത്.

നഗരസഭയിലെ ചെയർമാൻ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ പിന്തുണച്ച ലീഗ് നിലപാടാണ് കോൺഗ്രസ് നേതൃത്വത്തെ ചൊടിപ്പിച്ചത്. ഭരണ നഷ്ടത്തിനിടയാക്കിയ കാലുമാറ്റത്തെ ഡിസിസി പ്രസിഡൻ്റ് കണക്കറ്റ് വിമർശിക്കുകയും ചെയ്തു.

ജില്ലയിൽ കോൺഗ്രസുമായി സഹകരിക്കില്ലെന്ന് ലീഗും നിലപാട് എടുത്തതോടെ ഭിന്നത കൂടുതൽ രൂക്ഷമായി. പ്രശ്ന പരിഹാരത്തിനു യുഡിഎഫ് സംസ്ഥാന നേതൃത്വം നിയോഗിച്ച മൂന്നംഗ ഉപസമിതി ഇരു കൂട്ടരുമായി ചർച്ചയും നടത്തി. മഞ്ഞുരുകിയെന്ന് കരുതി നേതാക്കൾ മടങ്ങിയെങ്കിലും ലീഗ് നേതൃത്വം നിസഹകരണം തുടരുകയാണ്.

സംസ്ഥാന സർക്കാരിനെതിരെ മുസ്‍ലിം ലീഗ് ജില്ലാ നേതൃത്വം വേറെ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചതും ശ്രദ്ധേയമായി. വിഷയത്തിൽ പ്രതികരിക്കാൻ ജില്ലയിലെ ലീഗ് നേതൃത്വം തയ്യാറായിട്ടില്ല.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News