15കാരിയെ പീഡിപ്പിച്ചുകൊന്ന കേസ്: പ്രതി അജേഷ് കുറ്റക്കാരനെന്ന് കോടതി

പീഡനത്തെ തുടർന്ന്‌ ബോധരഹിതയായ കുട്ടിയെ ഷോൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു

Update: 2023-10-31 14:31 GMT
Ajesh, a native of Kottayam Manarkad Malam
AddThis Website Tools
Advertising

കോട്ടയം: അയർക്കുന്നത്ത് 15കാരിയെ സൗഹൃദം നടിച്ച് പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസിൽ പ്രതി അജേഷ് കുറ്റക്കാരനെന്ന് കോടതി. പോക്‌സോ കേസുകൾ പരിഗണിക്കുന്ന കോട്ടയം അഡീഷണൽ ജില്ലാ കോടതി ഒന്ന് കേസിൽ നാളെ വിധി പറയും. പീഡനം, അന്യായമായി തടങ്കലിൽ പാർപ്പിക്കൽ, കൊലപാതം എന്നീ കുറ്റങ്ങൾ തെളിഞ്ഞു.

2019 ജനുവരി 17നാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുമായി സൗഹൃദം നടിച്ച് പ്രതി ജോലി ചെയ്യുന്ന ഇഷ്ടിക കമ്പനിയുടെ മുറിയിൽ വെച്ച് പീഡിപ്പിച്ചു. തുടർന്ന് ബോധരഹിതയായ കുട്ടിയെ ഷോൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് സമീപത്ത് മൃതദേഹം മറവു ചെയ്യാനും അജേഷ് ശ്രമിച്ചു. അയർക്കുന്നം പൊലീസാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ എം എൻ പുഷ്‌കരൻ ഹാജരായി.


Full View


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News