സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് വീണ്ടും ചേരും
അഞ്ചുദിവസം നീണ്ടുനിന്ന സിപിഎം നേതൃയോഗം ഇന്ന് അവസാനിക്കും
Update: 2024-06-20 00:54 GMT
തിരുവനന്തപുരം: സിപിഎമ്മിന്റെ തെറ്റ് തിരുത്തൽ മാർഗ്ഗരേഖ അന്തിമമാക്കാൻ ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് വീണ്ടും ചേരും. തെരഞ്ഞെടുപ്പ് പരാജയത്തിൽ വിശദമായ ചർച്ചയാണ് ഇന്നലെയും സംസ്ഥാന കമ്മിറ്റിയിൽ നടന്നത്. മുഖ്യമന്ത്രിയുടെ ശൈലി മാറ്റണമെന്ന ആവശ്യവും സംസ്ഥാന കമ്മിറ്റിയിൽ ഉയർന്നു. മൈക്കിനോട് പോലും അസഹിഷ്ണുത കാട്ടുന്ന മുഖ്യമന്ത്രിയുടെ പെരുമാറ്റത്തിനെതിരെയും വിമർശനം ഉണ്ടായി.
ക്ഷേമ പെൻഷൻ മുടങ്ങിയതും സപ്ലൈകോയിൽ അവശ്യസാധനങ്ങൾ ഇല്ലാതായതും ജന രോഷത്തിന് കാരണമായെന്നു സംസ്ഥാന സമിതിയിൽ അഭിപ്രായമുയർന്നു. അഞ്ചുദിവസം നീണ്ടുനിന്ന സിപിഎം നേതൃയോഗം ഇന്ന് അവസാനിക്കും. ചർച്ചയ്ക്ക് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും തനിക്കും സർക്കാരിനും എതിരെ ഉയർന്ന വിമർശനങ്ങൾക്ക് മുഖ്യമന്ത്രിയും മറുപടി പറയും.