പ്രത്യേക സംഘത്തിന്‍റെ അന്വേഷണപരിധിയിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് വേണ്ടെന്ന് ഡി.ജി.പി

റിപ്പോർട്ടിന്‍റെ പൂർണരൂപം സർക്കാരിൽ നിന്ന് ആവശ്യപ്പെടേണ്ടെന്നും തീരുമാനം

Update: 2024-08-28 03:09 GMT
Editor : Jaisy Thomas | By : Web Desk
Advertising

തിരുവനന്തപുരം: പ്രത്യേക സംഘത്തിന്‍റെ അന്വേഷണപരിധിയിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് വേണ്ടെന്ന് ഡി.ജി.പി. റിപ്പോർട്ട്‌ വായിക്കേണ്ടെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. റിപ്പോർട്ടിന്‍റെ പൂർണരൂപം സർക്കാരിൽ നിന്ന് ആവശ്യപ്പെടേണ്ടെന്നും തീരുമാനം. റിപ്പോർട്ടിൽ ഹൈക്കോടതി തീരുമാനം വന്നശേഷം തുടർനടപടിയാവാമെന്നും പ്രത്യേക അന്വേഷണ സംഘത്തിന്‍റെ യോഗത്തിൽ ഡി.ജി.പി നിർദേശം നൽകി.

അതേസമയം സിനിമാരംഗത്ത് നിന്ന് ദുരനുഭവം നേരിട്ട സ്ത്രീകൾക്ക് സ്വകാര്യത കാത്തുസൂക്ഷിച്ചുകൊണ്ട് പരാതികൾ ഉന്നയിക്കാൻ പ്രത്യേക അന്വേഷണ സംഘം ഇ- മെയിൽ ഐ.ഡിയും വാട്സ്ആപ്പ് നമ്പരും ഏർപ്പെടുത്തി. തിരുവനന്തപുരം റെയ്ഞ്ച് ഡി.ഐ.ജിയുടെ മെയിൽ ഐഡിയിൽ പരാതി നൽകാം. അന്വേഷണ സംഘത്തിലെ ഡിഐജി അജീത ബീഗത്തിന്‍റെ ഇ-മെയിൽ ഐ.ഡിയാണിത്. 0471-2330747 എന്ന നമ്പരിലും പരാതികൾ അറിയിക്കാം. ഇതുവഴി ലഭിക്കുന്ന പരാതികളിൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് കേസുകൾ രജിസ്റ്റർ ചെയ്യും. ഇതിനിടെ നടൻ സിദ്ദിഖിനെതിരെ യുവനടി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. ഇത് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News