പറമ്പിക്കുളം-ആളിയാർ പദ്ധതി ജലം ലഭിക്കുന്നില്ല; ഉണങ്ങി നശിച്ച പാടത്തിന് കർഷകൻ തീയിട്ടു
കാര്യമായ കൃഷി നാശമുണ്ടായിട്ടില്ല എന്നാണ് കൃഷി മന്ത്രി കെ. കൃഷ്ണൻ കുട്ടി പറയുന്നത്.
Update: 2024-03-06 02:19 GMT
പാലക്കാട്: പറമ്പിക്കുളം-ആളിയാർ പദ്ധതി പ്രകാരം ജലം ലഭിക്കാതെയുള്ള കർഷക ദുരിതം തുടരുന്നു. ചിറ്റൂർ പൊൽപ്പുള്ളിയിൽ ഉണങ്ങി നശിച്ച പാടത്തിന് കർഷകൻ തീയിട്ടു. പൊൽപ്പുള്ളി സ്വദേശി ദിലീപ് കുമാറിനാണ് സ്വന്തം കൃഷിയിടത്തിന് തീയിടേണ്ടിവന്നത്. എന്നാൽ കാര്യമായ കൃഷി നാശമുണ്ടായിട്ടില്ല എന്നാണ് കൃഷി മന്ത്രി കെ. കൃഷ്ണൻ കുട്ടി പറയുന്നത്.
മൂന്ന് ഏക്കർ സ്ഥലത്താണ് ദിലീപ് കുമാർ കൃഷി ചെയ്തിരുന്നത്. തൊട്ടടുത്തുള്ള പാടം വരെ ആളിയാറിലെ വെള്ളമെത്തി. എന്നാൽ ദിലീപിന്റെ പാടത്തേക്ക് വെള്ളമെത്തിയില്ല. കൃഷി ഉണങ്ങിയതോടെ വൻ സാമ്പത്തിക നഷ്ടമാണ് ദിലീപിനുണ്ടായത്. ഇനിയെങ്കിലും അധികൃതർ കണ്ണ് തുറക്കുമെന്ന പ്രതീക്ഷയോടെയാണ് പാടത്തിന് തീയിട്ടതെന്ന് ദിലീപ് കുമാർ പറഞ്ഞു.