'പോരാട്ടം കോടതികളില്‍ തുടരും'; കെ.എം ഷാജഹാന്‍ ഇനി അഭിഭാഷക റോളില്‍

പോരാട്ടം കോടതികളിലും തുടരുമെന്ന് കെ.എം ഷാജഹാന്‍ എന്‍ റോള്‍ ചെയ്തതിന് ശേഷം പറഞ്ഞു

Update: 2022-01-22 04:57 GMT
Editor : ijas
Advertising

മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം ഷാജഹാന്‍ ഇനി അഭിഭാഷക വേഷമണിയും. ഇന്നലെ ഹൈക്കോടതിയില്‍ ഷാജഹാന്‍ എന്‍ റോള്‍ ചെയ്തു. പോരാട്ടം കോടതികളിലും തുടരുമെന്ന് കെ.എം ഷാജഹാന്‍ എന്‍ റോള്‍ ചെയ്തതിന് ശേഷം പറഞ്ഞു. ജനകീയ പോരാട്ടങ്ങളില്‍ ഇനി നിയമപോരാട്ടത്തിന് തുടക്കം കുറിക്കുകയാണെന്നും ഷാജഹാന്‍ പ്രതികരിച്ചു.

1996-2001 കാലയളവിലെ ഇടതുമുന്നണി മന്ത്രിസഭാക്കാലത്ത് ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാനായിരുന്ന ഐ.എസ് ഗുലാത്തിയുടെ പ്രൈവറ്റ് സെക്രട്ടറിയായിട്ടാണ് കെ.എം ഷാജഹാന്‍റെ തുടക്കം. 2001ല്‍ വി.എസ് പ്രതിപക്ഷ നേതാവായപ്പോള്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി ചുമതലയേറ്റു. 2001-2006 കാലഘട്ടത്തിലെ വലിയ ജനകീയ മുന്നേറ്റത്തില്‍ വി.എസിനെ സജ്ജനാക്കിയത് ഷാജഹാനായിരുന്നു. 2006ല്‍ വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായപ്പോള്‍ ഷാജഹാന്‍ പുറത്തായിരുന്നു. തുടര്‍ന്നും പൊതുരംഗത്ത് സജീവമായിരുന്ന ഷാജഹാന്‍ ഇക്കാലയളവില്‍ നിയമപഠനം പൂര്‍ത്തിയാക്കുകയായിരുന്നു. 

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News