ബജറ്റ് പ്രസംഗത്തിലെ നികുതി നിർദേശങ്ങളിൽ ഇളവ് വരുത്തുന്ന കാര്യത്തിൽ സർക്കാർ തീരുമാനം ഇന്ന്

ബജറ്റിന്‍റെ പൊതു ചർച്ചയ്ക്ക് വൈകിട്ട് നിയമസഭയിൽ ധനമന്ത്രി കെ.എൻ ബാലഗോപാൽ മറുപടി പറയും

Update: 2023-02-08 01:00 GMT
Editor : Jaisy Thomas | By : Web Desk

ധനമന്ത്രി ബജറ്റ് പ്രസംഗത്തിനിടെ


Advertising

തിരുവനന്തപുരം: ബജറ്റ് പ്രസംഗത്തിലെ നികുതി നിർദേശങ്ങളിൽ ഇളവ് വരുത്തുന്ന കാര്യത്തിൽ സർക്കാർ തീരുമാനം ഇന്ന് . ബജറ്റിന്‍റെ പൊതു ചർച്ചയ്ക്ക് വൈകിട്ട് നിയമസഭയിൽ ധനമന്ത്രി കെ.എൻ ബാലഗോപാൽ മറുപടി പറയും. ഇന്ധന വിലയിലെ സെസ് അടക്കം നിർദ്ദേശിക്കപ്പെട്ട പ്രധാന നികുതികൾ ഒഴിവാക്കാൻ കഴിയില്ല എന്ന നിലപാടിലാണ് ഇപ്പോഴും സർക്കാർ .

ഭൂമിയുടെ ന്യായവിലയിൽ 20 ശതമാനം വർദ്ധന വരുത്തിയതും അടച്ചിട്ട വീടുകൾക്കുള്ള പ്രത്യേക നികുതിയും ഒഴിവാക്കണമെന്ന ആവശ്യവും ശക്തമാണ്. ലൈഫ് ഭവന പദ്ധതി പ്രവർത്തനം സ്തംഭിച്ചെന്ന് ആരോപിച്ച് അടിയന്തര പ്രമേയത്തിന് അവതരണ അനുമതി തേടാനും പ്രതിപക്ഷ നീക്കമുണ്ട്.

ഇന്ധനനില വർധിപ്പിക്കുന്ന ബജറ്റ് നിർദേശത്തിൽ സംസ്ഥാനത്ത് ഇന്നലെ വ്യാപക പ്രതിഷേധമാണ് കോണ്‍ഗ്രസ് നടത്തിയത്. നിയമസഭയ്ക്കുള്ളിൽ നാല് എംഎൽഎമാർ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചു. ജനങ്ങൾക്കു മേൽ ഇടിത്തീപോലെ പെയ്തിറങ്ങിയ ദുരന്തമാണ് ബജറ്റ് പ്രഖ്യാപനമെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സംസ്ഥാനത്തിന് മുന്നോട്ടു പോകാൻ നികുതി അനിവാര്യമെന്നു പറഞ്ഞ ധനമന്ത്രി യു.ഡി.എഫ് നിലപാട് ബി.ജെ.പിയെ പിന്തുണയ്ക്കുന്നതാണെന്നും ആരോപിച്ചിരുന്നു. ഡി.സി.യുടെ നേതൃത്വത്തില്‍ കലക്ട്രേറ്റുകളിലേക്കും സെക്രട്ടറിയേറ്റിലേക്കും മാര്‍ച്ച് നടന്നിരുന്നു. സംഘര്‍ഷത്തിലാണ് മാര്‍ച്ച് കലാശിച്ചത്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News