മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും

പെരുമ്പാവൂര്‍ കോടതി ഉത്തരവിനെതിരായ സര്‍ക്കാര്‍ ഹരജിയാണ് കോടതി പരിഗണിക്കുന്നത്

Update: 2022-11-29 05:04 GMT
Editor : Jaisy Thomas | By : Web Desk
Advertising

കൊച്ചി: നടന്‍ മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. പെരുമ്പാവൂര്‍ കോടതി ഉത്തരവിനെതിരായ സര്‍ക്കാര്‍ ഹരജിയാണ് കോടതി പരിഗണിക്കുന്നത്. ആനക്കൊമ്പുകൾ കൈവശം വച്ചതിനെതിരായ കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളിയ പെരുമ്പാവൂർ കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് സർക്കാർ വാദം. റെയ്ഡിനിടെ ആനക്കൊമ്പ് പിടിച്ചെടുക്കുമ്പോൾ മോഹൻലാലിന് ആനക്കൊമ്പിന്‍റെ ഉടമസ്ഥ സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നോ എന്നത് തെളിവ് പരിശോധിച്ച് വിചാരണയിലൂടെ കണ്ടെത്തണമെന്ന് ഹൈക്കോടതി വാക്കാല്‍ പരാമര്‍ശിച്ചിരുന്നു.

2012 ൽആണ് മോഹൻലാലിന്‍റെ വീട്ടിൽ നിന്ന് ആനക്കൊമ്പ് പിടികൂടിയത്. 4 ആനക്കൊമ്പുകളായിരുന്നു ആദായ നികുതി വകുപ്പ് കണ്ടെത്തിയത്. മോഹൻലാലിന് ആനക്കൊമ്പ് കൈമാറിയ കൃഷ്ണകുമാറും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ആനക്കൊമ്പ് കൈവശം വെച്ച പ്രവൃത്തി കുറ്റകരവും ശിക്ഷാര്‍ഹവുമാണെന്ന് വനംവകുപ്പ് സമര്‍പ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് ഏഴ് വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലിനെ പ്രതി ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചത്.

മോഹൻലാലിന്‍റെ അപേക്ഷയെ തുടർന്നായിരുന്നു സര്‍ക്കാര്‍ ആനക്കൊമ്പ് കേസ് പിൻവലിക്കാൻ തീരുമാനിച്ചത്. വന്യ ജീവി സംരക്ഷണ നിയമപ്രകാരം എടുത്ത കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മോഹൻലാല്‍ 2016 ജനുവരിയിലും 2019 സെപ്തംബറിലും സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു. ആനക്കൊമ്പ് പണം കൊടുത്ത് വാങ്ങിയതെന്നായിരുന്നു മോഹന്‍ലാലിന്‍റെ വാദം. ഇത് അംഗീകരിച്ച് നിയമം പരിഷ്കരിച്ച് മോഹൻലാലിന് ആനക്കൊമ്പുകള്‍ കൈവശം വയ്ക്കാൻ യു.ഡി.എഫ് സർക്കാർ അനുമതി നൽകി. തുടർന്ന് വന്ന എൽ.ഡി.എഫ് സർക്കാരും കേസ് പിൻവലിക്കുന്നതിൽ എതിർപ്പില്ലെന്ന് കാണിച്ച് സമർപ്പിച്ച ഹരജിയാണ് കോടതി തള്ളിയത്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News