മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം പ്രതിഷേധക്കാരെ ഇടിക്കാൻ ശ്രമിച്ച സംഭവം; യൂത്ത് കോൺഗ്രസ് പരാതി നൽകി
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കണ്ണൂര്‍ ,കാസർകോഡ് ജില്ലകളില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനായെത്തിയ മുഖ്യമന്ത്രിക്ക് നേരെ വൻ പ്രതിഷേധമാണ് ഉയര്‍ന്നത്
Update: 2023-02-21 12:29 GMT
കണ്ണൂർ: കരിങ്കൊടി പ്രതിഷേധത്തിനിടെ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം പ്രതിഷേധക്കാരെ ഇടിക്കാൻ ശ്രമിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പോലീസിൽ പരാതി നൽകി. യൂത്ത് കോൺഗ്രസ് സംസ്ഥാന സമിതി അംഗം റിജിൻ രാജ് ആണ് കൂത്ത്പറമ്പ് പൊലീസിൽ പരാതി നൽകിയത്. മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്.
ഇന്ന് രാവിലെ അഞ്ചരക്കണ്ടിയിലെ പ്രതിഷേധത്തിനിടെയാണ് സംഭവം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കണ്ണൂര്‍ ,കാസർകോഡ് ജില്ലകളില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനായെത്തിയ മുഖ്യമന്ത്രിക്ക് നേരെ വൻ പ്രതിഷേധമാണ് ഉയര്‍ന്നത്.