ഗൂഢാലോചനക്കേസിൽ നടൻ ദിലീപിന്റെ ചോദ്യം ചെയ്യൽ ഇന്ന് അവസാനിക്കും

മൂന്ന് ദിവസം ദിലീപിനെയും മറ്റു പ്രതികളെയും ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ചിനു കോടതി സമയം അനുവദിച്ചിരുന്നു

Update: 2022-01-25 04:26 GMT
Editor : afsal137 | By : Web Desk
Advertising

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിനെയും മറ്റ് നാല് പ്രതികളെയും ചോദ്യം ചെയ്യാൻ കോടതി അനുവദിച്ചിരുന്ന സമയം ഇന്ന് അവസാനിക്കും. പ്രത്യേകം തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിൽ തെളിവുകൾ നിരത്തിയായിരുന്നു അന്വേഷണ സംഘം ദിലീപടക്കമുള്ള പ്രതികളെ ചോദ്യം ചെയ്തത്. മൂന്ന് ദിവസം ദിലീപിനെയും മറ്റു പ്രതികളെയും ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ചിനു കോടതി സമയം അനുവദിച്ചിരുന്നു.

രണ്ട് ദിവസങ്ങളായി 22 മണിക്കൂറാണ് ചോദ്യം ചെയ്തത്. ബാലചന്ദ്രകുമാർ അടക്കമുള്ളവരുടെ സാക്ഷിമൊഴി കളുടെയും പ്രതികളുടെ ശബ്ദ രേഖകളുടെയും അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ.ഇതിനോടകം ഗൂഢാലോചന വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിൽ കണ്ടെത്തിയ വൈരുദ്ധ്യങ്ങളുടെയും, ഒപ്പം തന്നെ അന്വേഷണ സംഘം കണ്ടെത്തിയ തെളിവുകളും നിരത്തിയാകും ഇന്നത്തെ ചോദ്യം ചെയ്യൽ.

പത്തുലക്ഷം രൂപ ബാലചന്ദ്രകുമാർ കൈപ്പറ്റിയെന്നും, സിനിമയിൽ അഭിനയിക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് കേസിൽ കുടുക്കാൻ ശ്രമിച്ചത് എന്നുമായിരുന്നു ദിലീപിന്റെ വാദം. എന്നാൽ സിനിമയിൽനിന്ന് താനാണ് പിന്മാറിയത് എന്ന ബാലചന്ദ്ര കുമാറിന്റെ മൊഴിയെ ശരിവെക്കുന്നതായിരുന്നു സംവിധായകൻ റാഫിയുടെ മൊഴി. ബാലചന്ദ്രകുമാറാണ് സിനിമയിൽനിന്ന് പിന്മാറിയ വിവരം തന്നെ വിളിച്ച് അറിയിച്ചതെന്നായിരുന്നു റാഫി വ്യക്തമാക്കിയത്. ദിലീപിന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിച്ചതിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. വ്യാഴാഴ്ച റിപ്പോർട്ട് സമർപ്പിക്കാനാണ് ക്രൈംബ്രാഞ്ചിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനുശേഷം ആകും ദിലീപിന്റെ മുൻകൂർ ജാമ്യപേക്ഷയിൽ ഹൈക്കോടതി തീരുമാനമെടുക്കുക.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News