മാടായിപ്പാറയിൽ കെ-റെയിൽ സർവെ കല്ല് വീണ്ടും പിഴുതുമാറ്റിയ നിലയിൽ
ഈ മാസം 4നും സർവെ കല്ല് പിഴുതുമാറ്റിയിരുന്നു
കണ്ണൂർ മാടായിപ്പാറയിൽ വീണ്ടും കെ-റെയിൽ സർവെ കല്ല് പിഴുതുമാറ്റി. മാടായിപ്പാറ പാറക്കുളത്തിന് സമീപമാണ് സർവെ കല്ല് പിഴുതെറിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഈ മാസം 4നും സർവെ കല്ല് പിഴുതുമാറ്റിയിരുന്നു.
അതേസമയം, ജനങ്ങളെ പോർവിളിച്ചും ഭീഷണിപ്പെടുത്തിയുമാണോ കെ-റെയിൽ നടപ്പാക്കേണ്ടതെന്ന് കോടതി ചോദിച്ചു. വീടുകളിലേയ്ക്കുള്ള പ്രവേശനം പോലും തടഞ്ഞ് വലിയ അതിരടയാള കല്ലുകൾ സ്ഥാപിക്കുന്നത് അനുവദിക്കാനാകില്ലെന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. കല്ലിടലിന്റെ പേരിൽ വലിയ കോൺക്രീറ്റ് തൂണുകൾ സ്ഥാപിക്കാൻ പാടില്ല. സർവേ ആക്ട് പ്രകാരമുള്ള കല്ലുകൾ മാത്രമേ സ്ഥാപിക്കാൻ പാടുള്ളൂ. നിയമപ്രകാരം സർവേ നടത്തുന്നതിന് കോടതി എതിരല്ല. എല്ലാ നിയമങ്ങളും പാലിച്ച് വേണം സിൽവർ ലൈൻ നടപ്പാക്കാൻ. തിടുക്കം കാണിച്ചിട്ട് ഒരു കാര്യവുമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.