'കേരള സ്റ്റോറി' വംശീയ ഉന്മൂലന അജണ്ടയുടെ ഭാഗം-സോളിഡാരിറ്റി

'മലയാളി മതേതര പൊതുബോധത്തിനകത്ത് മുസ്‌ലിംവിരുദ്ധതയ്ക്ക് ഒരു മുറി എപ്പോഴും തുറന്നുകിടന്നിട്ടുണ്ട്. അവസാന ലക്ക 'ദേശാഭിമാനി' പ്രസിദ്ധീകരിച്ച കഥ കേരളത്തിൽ ഇസ്‌ലാമിലേക്ക് മതം മാറ്റാൻ ആസൂത്രിതമായി പ്രവർത്തിക്കുന്ന ഭീകര പ്രസ്ഥാനത്തെ കുറിച്ചാണ്.'

Update: 2023-05-06 14:59 GMT
Editor : Shaheer | By : Web Desk
Advertising

കോഴിക്കോട്: വിവാദ സിനിമ 'ദ കേരള സ്റ്റോറി' മുസ്‌ലിംകൾക്കെതിരായ വംശീയ ഉന്മൂലന അജണ്ടയ്ക്കു മണ്ണൊരുക്കുന്ന നുണപ്രചാരണമാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി സുഹൈബ്. ഒരു സംഘ്പരിവാർ പ്രോപഗണ്ട സിനിമ എന്ന നിലയ്ക്കു മാത്രമല്ല, സിനിമ പ്രസരിപ്പിക്കുന്ന കടുത്ത ഇസ്‌ലാമോഫോബിയ ഉള്ളടക്കവും മുസ്‌ലിംകളെ കുറിച്ച വംശീയ മുൻവിധികളും ഉത്പാദിപിക്കപ്പെടാൻ കാരണമായ ഘടകങ്ങൾക്കൂടി മുൻനിർത്തി വിചാരണ ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'ദ ഇസ്ലാമോഫോബിയ സ്റ്റോറി' എന്ന തലക്കെട്ടിൽ സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി ഹരിപ്പാട് കുമാരപുരം ജങ്ഷനിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സി.ടി സുഹൈബ്. സിനിമയ്‌ക്കെതിരെ പൊതുവിൽ വിമർശനങ്ങളുയരുമ്പോഴും വലിയൊരു കൂട്ടർ സിനിമ മുന്നോട്ടുവയ്ക്കുന്ന ആരോപണങ്ങളൊക്കെ ശരിയാണെന്ന മട്ടിൽ പ്രതികരിക്കുന്നത് കാണാം. ഇതിന്റെ കാരണം മുസ്‌ലിംകളെ കുറിച്ച തെറ്റായ ധാരണകളത്രയും ശക്തമായി ഇവിടെ പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ടെന്നതാണ്. സംഘ്പരിവാർ മാത്രമല്ല, ഇവിടുത്തെ മീഡിയയും സെക്കുലർ സമൂഹമെന്ന് അവകാശപ്പെടുന്നവരും കൂടിയാണ് അത് ഉത്പാദിപ്പിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മലയാളി മതേതര പൊതുബോധത്തിനകത്ത് മുസ്‌ലിംവിരുദ്ധതയ്ക്ക് ഒരു മുറി എപ്പോഴും തുറന്നുകിടന്നിട്ടുണ്ട്. അവസാന ലക്ക 'ദേശാഭിമാനി' പ്രസിദ്ധീകരിച്ച കഥ കേരളത്തിൽ ഇസ്‌ലാമിലേക്ക് മതം മാറ്റാൻ ആസൂത്രിതമായി പ്രവർത്തിക്കുന്ന ഭീകര പ്രസ്ഥാനത്തെ കുറിച്ചാണെന്നും സുഹൈബ് ചൂണ്ടിക്കാട്ടി.

സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സാലിഹ് ടി.പി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി തൻസീർ ലത്തീഫ് മുഖ്യപ്രഭാഷണം നടത്തി. ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് ഹക്കീം പാണാവള്ളി, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് സജി ഫാസിൽ തുടങ്ങിയവർ സംസാരിച്ചു.

Summary: The controversial film 'The Kerala Story' is a false propaganda for the ethnic cleansing agenda against Muslims., Says CT Suhaib, the Kerala state president of Solidarity Youth Movement

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News