പീഡനം നടന്നിട്ടില്ലെന്ന് കൊറിയന്‍ യുവതി; പൊലീസ് അന്വേഷണം അവസാനിപ്പിച്ചു
കരിപ്പൂർ വിമാനത്താവള പരിസരത്ത് വെച്ച് താൻ പീഡനത്തിനിരയായെന്ന കൊറിയൻ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്
കോഴിക്കോട്: കൊറിയൻ യുവതിയെ പീഡിപ്പിച്ചെന്ന കേസ് അവസാനിപ്പിച്ചെന്ന് കോഴിക്കോട് ടൗൺ പൊലീസ്. പീഡനം നടന്നിട്ടില്ലെന്ന് യുവതിയുടെ മൊഴി യുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് അന്വേഷണം അവസാനിപ്പിച്ചത്. യുവതിയെ കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ദക്ഷി കൊറിയൻ കൗൺസിലേറ്റ് ജനറൽ ഓഫീസിലേക്ക് കൊണ്ടുപോയി. കഴിഞ്ഞാ ഒമ്പതാം തിയതിയാണ് കൊറിയൻ യുവതി കരിപ്പൂരിൽ വിമാനമിറങ്ങിയത്.
ടൂറിസ്റ്റ് വിസയിലെത്തിയ ഇവർ കോഴിക്കോട്ടെ രണ്ടു ഹോട്ടലുകളിലായി തമസിക്കുകയായിരുന്നു. പിന്നീട് നാട്ടിലേക്ക് തിരിച്ചുപോകാനായി 23ാം തിയതിയാണ് ഇവർ വീണ്ടും കരിപ്പൂർ വിമാനത്താവളത്തിലെത്തിയത്. എന്നാൽ മതിയായ രേഖകളില്ലാത്തതിനാൽ ഇവരെ വനിത സെല്ലിന് കൈമാറുകയായിരുന്നു. ഇവിടെ വെച്ച് ഇവർ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയും തുടർ കോഴിക്കോട് മെഡിക്കൾ കോളേജിലേക്ക് മറ്റുകയായിരുന്നു.
അവിടെ വെച്ചാണ് ഇവർ താൻ പീഡിനത്തിനിരയായതായി ഡോക്ടറോഡ് പറഞ്ഞത്. പിന്നീട് പൊലീസ് കേസെടുത്ത് അന്വേഷം ആരംഭിച്ചു. എന്നാൽ യുവതി അന്വേഷണവുമായി സഹകരിച്ചിരുന്നില്ല. തുടർന്ന് ദക്ഷിണ കൊറിയൻ കോൺസുലേറ്റ് ഉദ്യേഗസ്ഥരെ വിവരമാറിയിക്കുകയായിരുന്നു. ഇവരുമായി സംസാരിക്കവേയാണ് യുവതി താൻ പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നും കുറേ നാളായി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലാണെന്നും പറഞ്ഞത്. ഇതിന്റ അടിസ്ഥാനത്തിലാണ് ഇപ്പോൾ ടൗൺ പൊലീസ് കേസ് അന്വേഷണം അവസാനിപ്പിച്ചത്