ലോക്ക്ഡൌണ്‍ നീട്ടിയേക്കും; ടെക്സ്റ്റൈല്‍ ഷോപ്പുകള്‍ക്ക് ഇളവ്

ജിഎസ്‍ടി, ടാക്സ് കണ്‍സള്‍ട്ടന്‍റുമാര്‍ എന്നിവര്‍ക്കും ഇളവ്

Update: 2021-05-21 05:48 GMT
By : Web Desk
Advertising

കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് നാല് ജില്ലകളിൽ പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ഡൗൺ തുടരുന്നു. രോഗവ്യാപനം തുടർന്നാൽ ലോക് ഡൗൺ നീട്ടാനുള്ള സാധ്യത ഏറെയാണ്. അതിനിടെ ലോക് ഡൗണുള്ള ജില്ലകളിൽ ടെക്സ്റ്റൈൽ മേഖലയ്ക്ക് ഉൾപ്പെടെ ഇളവ് അനുവദിച്ചു. എന്നാല്‍ ട്രിപ്പിള്‍ ലോക്കഡൌണ്‍ ഉള്ള ജില്ലകളില്‍ ഈ ഇളവ് ഉണ്ടാകില്ല.

ടെക്‍സ്റ്റൈല്‍, ജ്വല്ലറി മേഖലകള്‍ക്കാണ് ഇളവ്. ഓണ്‍ലൈന്‍, ഹോം ഡെലിവറി വില്‍പ്പനയ്ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്. ആളുകള്‍ക്ക് ഷോപ്പുകളില്‍ പോയി സാധനങ്ങള്‍ വാങ്ങാനുള്ള അനുവാദമില്ല. ജിഎസ്‍ടി, ടാക്സ് കണ്‍സള്‍ട്ടന്‍റുമാര്‍ എന്നിവര്‍ക്കും ഇളവ് അനുവദിച്ചിട്ടുണ്ട്. വെള്ളി, വ്യാഴം ദിവസങ്ങളിലാണ് ഇളവ് അനുവദിച്ചിട്ടുള്ളത്.

കോവിഡ് രോഗബാധ കുറയുന്ന മുറയ്ക്ക് മാത്രമേ ലോക്ക്ഡൌണ്‍ ഒഴിവാക്കുന്ന കാര്യം ആലോചിക്കാന്‍ കഴിയൂ എന്നാണ് മുഖ്യമന്ത്രി അറിയിച്ചിട്ടുള്ളത്. നിലവില്‍ ഈ മാസം 23 വരെയാണ് സംസ്ഥാനത്ത് ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്. രോഗവ്യാപനത്തില്‍ വലിയ കുറവ് ഇനിയും ഉണ്ടാകാത്ത സാഹചര്യത്തില്‍ ലോക്ക്ഡൌണ്‍ ഇനിയും നീളാനാണ് സാധ്യത.

Full View


Tags:    

By - Web Desk

contributor

Similar News