ഒരു വർഷം മുമ്പ് മറന്നുവെച്ച സ്വർണം യഥാർഥ ഉടമക്ക് തിരിച്ചു നൽകി ജ്വല്ലറി ഉടമ

മുക്കം ശ്രീ രാഗം ജ്വല്ലറി ഉടമ ഷാജി. കെ.എം.സി.ടി മെഡിക്കൽ കോളജിലെ അധ്യാപക ദമ്പതികളായ ജയദേവും, ബ്രിജിറ്റയും മുക്കം ശ്രീരാഗം ജ്വല്ലറിയിൽ മറന്നു വെച്ച സ്വർണമാണ് ബുധനാഴ്ച തിരിച്ചു ലഭിച്ചത്.

Update: 2022-11-23 15:27 GMT
Advertising

കോഴിക്കോട്: ഒരുവർഷം മുമ്പ് മറന്നുവെച്ച സ്വർണം യഥാർഥ ഉടമക്ക് തിരിച്ചു നൽകി മുക്കം ശ്രീ രാഗം ജ്വല്ലറി ഉടമ ഷാജി. കെ.എം.സി.ടി മെഡിക്കൽ കോളജിലെ അധ്യാപക ദമ്പതികളായ ജയദേവും, ബ്രിജിറ്റയും മുക്കം ശ്രീരാഗം ജ്വല്ലറിയിൽ മറന്നു വെച്ച സ്വർണമാണ് ബുധനാഴ്ച തിരിച്ചു ലഭിച്ചത്.

2021 നവംബറിലാണ് മുക്കം കെ.എം.സി.ടി മെഡിക്കൽ കോളജിലെ അധ്യാപക ദമ്പതികളായ ജയദേവും, ബ്രിജിറ്റയും മുക്കം ശ്രീരാഗം ജ്വല്ലറിയിൽ സ്വർണം വാങ്ങാനെത്തിയത്. പുതിയ സ്വർണം വാങ്ങി പോയെങ്കിലും, കയ്യിലുണ്ടായിരുന്ന സ്വർണത്തിൽ ചിലതു ജ്വല്ലറിയിൽ മറന്നുവെക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞാണ് ജ്വല്ലറി ഉടമ ഷാജിക്ക് ഈ സ്വർണം ലഭിക്കുന്നത്. പക്ഷെ ആരുടേതാണെന്ന് മനസിലായിരുന്നില്ല. സി.സി.ടി.വി ദൃശ്യങ്ങളടക്കം പരസ്യം നൽകിയെങ്കിലും ആരും എത്തിയില്ല. എങ്കിലും ഈ സ്വർണം ഷാജി സൂക്ഷിച്ചു വെച്ചു. സ്വർണം നഷ്ട്ടപെട്ടവരാകട്ടെ എവിടുന്നാണ് സ്വർണം നഷ്ട്ടപ്പെട്ടതെന്നറിയാതെ പലയിടങ്ങളും അന്വേഷിച്ചു ഒഴിവാക്കിയതായിരുന്നു. ഒരു വർഷത്തിനിപ്പുറം ഇവർ ബുധനാഴ്ച വീണ്ടും ജ്വല്ലറിയിലെത്തിയപ്പോൾ സാന്ദർഭികമായി സ്വർണം നഷ്ട്ടപ്പെട്ട വിവരം പറയുകയായിരുന്നു.

വ്യാപാരി വ്യവസായി സമിതി മുക്കം യൂണിറ്റ് പ്രസിഡന്റ് റഫീഖ് കക്കാടിന്റെയും, പ്രമുഖ വ്യക്തികളുടെയും സാന്നിധ്യത്തിൽ രണ്ടു വളകളും ഒരു ബ്രേസ്ലെറ്റും അടങ്ങുന്ന ആഭരണങ്ങൾ യഥാർഥ ഉടമക്ക് തന്നെ നൽകിയപ്പോൾ ജയദേവിന്റെയും, ബ്രിജിറ്റയുടെയും മാത്രമല്ല ജ്വല്ലറി ഉടമ ഷാജിയുടെയും ഒരുവർഷത്തെ കാത്തിരിപ്പിനാണ് വിരാമമായത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News