രാജാരവിവർമ്മ ആർട്‌സ് ഗ്യാലറി തിങ്കളാഴ്ച പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കും

സെപ്റ്റംബർ 25 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഗ്യാലറി ഉദ്ഘാടനം ചെയ്യും

Update: 2023-09-22 03:52 GMT
Advertising

തിരുവനന്തപുരം മ്യൂസിയത്തിൽ പുതുക്കി പണിയുന്ന രാജാരവിവർമ്മ ആർട്‌സ് ഗ്യാലറി തിങ്കളാഴ്ച പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കും. നിർമാണ പ്രവർത്തനങ്ങൾ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ വിലയിരുത്തി. ആർട്ട് ഗ്യാലറിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ മൂന്നുവർഷമെടുത്താണ് പൂർത്തിയാക്കിയത്.

രാജാരവിവർമ്മയുടെ ചിത്രങ്ങൾക്ക് പുറമെ അദ്ദേഹത്തിന്റെ സഹോദരി മംഗളാഭായിയുടെ ചിത്രങ്ങളും, സഹോദരൻ രാജവർമ്മയുടെയും ചിത്രങ്ങളുമാണ് ഗ്യാലറിയുടെ പ്രധാന ആകർഷണം. രാജാരവിവർമ്മ സ്‌കൂൾ ഓഫ് ആർട്‌സിന്റെ ചിത്രങ്ങളും സമകാലിക ചിത്രങ്ങളും ഗ്യാലറിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ടുനിലകളിലായി ഒരുക്കിയിരിക്കുന്ന ഗ്യാലറി പൂർണ സജ്ജമാണെന്ന് മന്ത്രി പറഞ്ഞു.

മ്യൂസിയത്തിലെ കൺസർവേഷൻ ലാബിലെ സാങ്കേതിക വിദ്യഉപയോഗിച്ച് ചിത്രങ്ങൾ കൂടുതൽ നവീകരിച്ചാണ് പുതിയ ആർട്ട് ഗാലറിയിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. ഈ മാസം 25 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഗ്യാലറി ഉദ്ഘാടനം ചെയ്യുന്നത്.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News