സംസ്ഥാനത്തെ ബഫര്‍സോണ്‍ ഭൂപടം പ്രസിദ്ധീകരിച്ചു
സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഭൂപടം എല്ലാ പഞ്ചായത്തുകളിലും വാർഡുകളിലും പ്രദർശിപ്പിക്കും
തിരുവനന്തപുരം: പരിസ്ഥിതി ലോല മേഖലയിലെ ബഫർസോൺ ഭൂപടം പ്രസിദ്ധീകരിച്ചു. 2021 ൽ കേന്ദ്രത്തിന് നൽകാൻ തയ്യാറാക്കിയ ഭൂപടമാണ് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചത്. ഇന്നലെ അർധരാത്രിയോടെയാണ് സർക്കാർ വെബ്സൈറ്റിൽ ഭൂപടം പ്രസിദ്ധീകരിച്ചത്. സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഭൂപടം എല്ലാ പഞ്ചായത്തുകളിലും വാർഡുകളിലും പ്രദർശിപ്പിക്കും. ഭൂപടത്തിൽ പരിസ്ഥിതി ലോലമുൾപ്പടെ ഓരോ പ്രദേശങ്ങൾക്കും പ്രത്യേക നിറങ്ങൾ നൽകിയിട്ടുണ്ട്. ജനവാസ മേഖല ഉൾപ്പെടുന്നതിലെ പരാതികൾ സമർപ്പിക്കാനുള്ള അപേക്ഷയും പ്രസിദ്ധീകരിച്ചു. പടം പരിശോധിച്ച് ലഭിക്കുന്ന പരാതികൾ കൂടി ചേർത്താകും സുപ്രിം കോടതിയിൽ സര്‍ക്കാര്‍ അന്തിമ റിപ്പോർട്ട് നൽകുക. ന്നാൽ ബഫർസോൺ ഭൂപടം പ്രസിദ്ധീകരിച്ചതിന് പിന്നാലെ സർക്കാർ വെബ്‌സൈറ്റ് പണിമുടക്കി. കൂടുതൽ ആളുകൾ വെബ്‌സൈറ്റ് സന്ദർശിച്ചതോടെയാണ് സൈറ്റ് പ്രവർത്തനരഹിതമായത്. പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് പി.ആർ.ഡി അറിയിച്ചു.
അതെ സമയം ബഫർ സോണിൽ നിലവിൽ പ്രസിദ്ധീകരിച്ച ഭൂപടം അപൂർണമാണെന്ന് പി.ജെ ജോസഫ് എം.എല്‍.എ അറിയിച്ചു. അവ്യക്തതകൾ പരിഹരിക്കാൻ സർക്കാർ തയ്യാറാകണമെന്നും ജനങ്ങൾക്ക് ആശങ്ക ഇല്ലാതെ പ്രശ്നം പരിഹരിക്കണമെന്നും പി.ജെ ജോസഫ് ആവശ്യപ്പെട്ടു.