ആചാരാനുഷ്ഠാനങ്ങളിൽ ഭരണഘടനാ കോടതികൾക്ക് ഇടപെടാനാവില്ലെന്ന് സുപ്രീം കോടതി
Update: 2021-11-16 06:54 GMT
ആചാരാനുഷ്ഠാനങ്ങളിൽ ഭരണഘടനാ കോടതികൾക്ക് ഇടപെടാനാവില്ലെന്ന് സുപ്രീം കോടതി. തിരുപതി ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളിൽ ക്രമക്കേടന്ന ഹരജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് എൻ വി രമണ അദ്ധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്. വിവേചനമോ ദർശനം തടസപ്പെടുത്തുന്നതോ ആയ നടപടികൾ ഉണ്ടായാൽ ഇടപെടാമെന്നും സുപ്രീം കോടതി പറഞ്ഞു. ക്ഷേത്രങ്ങളിലെ ദൈനംദിന ചടങ്ങുകളിൽ ഇടപെടാനാകില്ലെന്നും കോടതി പറഞ്ഞു. പൂജ നടത്തുന്നതും തേങ്ങ ഉടയ്ക്കുന്നതും എങ്ങനെയെന്ന് പറയാനാകില്ല.
The Supreme Court has ruled that constitutional courts cannot interfere in rituals