ലക്ഷദ്വീപിലെ സ്‌കൂളുകളിൽ ഉച്ചഭക്ഷണത്തിൽ നിന്ന് മാംസാഹാരം ഒഴിവാക്കിയ തീരുമാനത്തിൽ ഇടപെടാനാവില്ലെന്ന് സുപ്രീംകോടതി
ചിക്കനും ബീഫും ഒഴിവാക്കിയത് നയപരമായ തീരുമാനം എന്നായിരുന്നു ലക്ഷദ്വീപ് ഭരണകൂടത്തിൻറെ വാദം
Update: 2023-09-14 13:39 GMT
ഡൽഹി: ലക്ഷദ്വീപിലെ സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിൽ നിന്ന് മാംസാഹാരം ഒഴിവാക്കിയ തീരുമാനത്തിൽ ഇടപെടാൻ വിസമ്മിതിച്ച് സുപ്രീംകോടതി. നോൺ വെജ് ആയി മീനും മുട്ടയും ലക്ഷദ്വീപ് ഭരണകൂടം നിലനിർത്തിയിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ചിക്കനും ബീഫും ഒഴിവാക്കിയത് നയപരമായ തീരുമാനം എന്നായിരുന്നു ലക്ഷദ്വീപ് ഭരണകൂടത്തിൻറെ വാദം.
ചിക്കനും ബീഫും ഒഴിവാക്കി കൊണ്ടുള്ള ലക്ഷദീപ് ഭരണകൂടത്തിന്റെ നടപടിക്കെതിരെ ഒരു പൊതു താത്പര്യ ഹരജി കേരള ഹൈക്കോടതിയിലെത്തിയിരുന്നു. ഈ ഹരജി കേരള ഹൈക്കോടതി തള്ളുകയായിരുന്നു. തുടർന്നാണ് സുപ്രിം കോടതിയിൽ ഹരജി എത്തിയത്.