ടി.പി കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകില്ല; ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കി

ശിക്ഷാ ഇളവ് നൽകേണ്ടവരുടെ പുതുക്കിനൽകിയ പട്ടികയിൽ ടി.പി കേസ് പ്രതികളില്ലെന്നും ജയിൽ മേധാവി

Update: 2024-06-23 11:36 GMT
Advertising

കണ്ണൂർ: ടി.പി കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകില്ല. ഇതു സംബന്ധിച്ച് ജയിൽ മേധാവി ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കി. ശിക്ഷാ ഇളവ് നൽകേണ്ടവരുടെ പുതുക്കിനൽകിയ പട്ടികയിൽ ടി.പി കേസ് പ്രതികളില്ലെന്നും ജയിൽ മേധാവി വ്യക്തമാക്കി. ഈ പട്ടിക സർക്കാരിന് കൈമാറും. 

ജയിൽ സൂപ്രണ്ട് തയ്യാറാക്കിയ പട്ടികയിൽ ടി.പി കേസ് പ്രതികൾ ഉൾപ്പെട്ടത് അബദ്ധവശാലാണെന്നും സൂപ്രണ്ടിന് പിഴവ് സംഭവിച്ചുവെന്നും ജയിൽ മേധാവി കൂട്ടിചേർത്തു. ഇക്കാര്യത്തിൽ സൂപ്രണ്ടിനോട് വിശദീകരണം തേടിയെന്നും അദ്ദേഹം പറഞ്ഞു.

ടി.പി ചന്ദ്രശേഖരൻ വധക്കേസ് കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകുന്നതു സംബന്ധിച്ച് കഴിഞ്ഞ ദിവസമാണ് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് പൊലീസ് റിപ്പോർട്ട് തേടിയത്. ടി.കെ രജീഷ്, ഷാഫി, സിജിത്ത് എന്നിവരുടെ ശിക്ഷയിൽ ഇളവ് നൽകാനായിരുന്നു നീക്കം. തുടർച്ചയായി 20 വർഷം ജീവപര്യന്തം ശിക്ഷ അനുഭവിക്കണമെന്ന് ഹൈക്കോടതി വിധിച്ചവരാണ് ഈ മൂന്ന് പ്രതികളും.

ജയിലിൽ കഴിയുന്ന പ്രതികൾക്ക് ശിക്ഷ ഇളവ് നൽകുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് മാർഗനിർദേശം നിലവിലുണ്ട്. ഇതുപയോഗപ്പെടുത്തിക്കൊണ്ടാണ് ടി.പി വധക്കേസിലെ കൊലയാളി സംഘത്തിലെ മൂന്ന് പേർക്ക് ശിക്ഷ നൽകാനുള്ള നീക്കം ആരംഭിച്ചത്.

സർക്കാർ നീക്കത്തിനെതിരെ നിയമപരമായും രാഷ്ടീയപരമായും നേരിടുമെന്ന് ടി.പിയുടെ ഭാര്യയും എം.എൽ.എയുമായ കെ.കെ രമ വ്യക്തമാക്കിയിരുന്നു. ശിക്ഷ ഇളവ് നൽകരുതെന്ന കോടതി തീരുമാനത്തിന് സർക്കാർ പുല്ലു വില കൽപ്പിക്കുകയാണെന്നും കെ.കെ രമ പറഞ്ഞു.

ടി.പി.വധക്കേസ് പ്രതികൾക്ക് ശിക്ഷ ഇളവ് നൽകാനുള്ള സർക്കാർ നീക്കം പ്രതികൾ സർക്കാരിന് എത്രത്തോളം പ്രിയപ്പെട്ടവരെന്ന് തെളിയിക്കുന്നതാണെന്ന് മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. കേസിൽ സർക്കാർ തുടക്കം മുതൽ പ്രതികൾക്കൊപ്പമാണെന്നും തിരുവഞ്ചൂർ പറഞ്ഞു.

Full View
Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News