തിരുവനന്തപുരത്ത് ഭര്‍തൃ വീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
യുവതിയുടെ മരണം ആത്മഹത്യ അല്ലെന്നും സ്ത്രീധന പീഡനമൂലമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു
Update: 2022-06-12 17:11 GMT
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഭര്‍തൃ വീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വാഴാര്‍ത്തല വീട്ടില്‍ ജിന്‍സി (22) ആണ് മരിച്ചത്. ഇന്ന് ഉച്ചക്കാണ് ജിന്‍സിയെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. അതെ സമയം യുവതിയുടെ മരണം ആത്മഹത്യ അല്ലെന്നും സ്ത്രീധന പീഡനമൂലമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ നെയ്യാറ്റിന്‍കര പൊലീസ് അന്വേഷണം ആരംഭിച്ചു.