ഫ്രിഡ്ജിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു
മലപ്പുറം പരപ്പനങ്ങാടി സ്വദേശിയാണ് മരിച്ചത്
Update: 2024-11-04 10:39 GMT
പരപ്പനങ്ങാടി: വീട്ടിലെ ഫ്രിഡ്ജിൽ നിന്ന് ഷോക്കേറ്റ് പാലത്തിങ്ങൽ സ്വദേശി മരിച്ചു. പരേതനായ പാലത്തിങ്ങൽ വലിയപീടിയേക്കൽ മൂസക്കുട്ടി മകൻ ഹബീബ് റഹ്മാൻ(49) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12 മണിയോടെ വീട്ടിൽ നിന്നാണ് സംഭവം.
ഫ്രിഡ്ജിന്റെ പ്ലഗ്ഗിൽ നിന്ന് ഷോക്കേറ്റെതാണെന്ന് കരുതുന്നു. നിലത്ത് വീണു കിടക്കുകയായിരുന്ന ഹബീബിനെ ഉടൻ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.