ബുൾഡോസർ വെക്കേണ്ട ധാരാളം സ്ഥലങ്ങൾ കേരളത്തിലും ഉണ്ട്: കെ.സുരേന്ദ്രന്‍

പലയിടത്തും ജനാധിപത്യ സംവിധാനങ്ങള്‍ നടപ്പിലാക്കാന്‍ കഴിയുന്നില്ലെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി

Update: 2023-12-11 04:18 GMT
Editor : Jaisy Thomas | By : Web Desk

കെ.സുരേന്ദ്രന്‍

Advertising

ഡല്‍ഹി: ബുള്‍ഡോസര്‍ വെക്കേണ്ട ധാരാളം സ്ഥലങ്ങള്‍ കേരളത്തിലുമുണ്ടെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പലയിടത്തും ജനാധിപത്യ സംവിധാനങ്ങള്‍ നടപ്പിലാക്കാന്‍ കഴിയുന്നില്ലെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് മത്സരിക്കുന്ന കാര്യം തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. രാജ്യത്തെ ഏത് മുക്കിലും മൂലയിലും മത്സരിച്ചാലും മോദി വിജയിക്കും. മത്സരിക്കുന്ന കാര്യത്തില്‍ അന്തിമതീരുമാനം എടുക്കുന്നത് കേന്ദ്ര നേതൃത്വമാണ്. രാഹുല്‍ ഗാന്ധിയ്ക്ക് ഇവിടെ വന്ന് മത്സരിക്കാമെങ്കില്‍ ഞങ്ങള്‍ക്ക് വന്ന് മത്സരിച്ചു കൂടെ എന്ന് സുരേന്ദ്രന്‍ ചോദിച്ചു. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയ്ക്കെതിരെ ബിജെപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്ന കാര്യം ആലോചനയിലുണ്ട്. ബിഡിജെഎസുമായി ആലോചിച്ച് അക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ഡല്‍ഹിയില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് സുരന്ദ്രന്‍റെ പ്രതികരണം.

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ന്യായത്തിന്‍റെ പക്ഷത്താണെന്ന് പറഞ്ഞ സുരേന്ദ്രന്‍ എസ്.എഫ്.ഐയ്‌ക്കെതിരെയും സംസാരിച്ചു. 'സര്‍വകലാശാലകളില്‍ ഇപ്പോള്‍ ശുദ്ധവായു വരുന്നു. ജെഎന്‍യു പൊളിച്ചില്ലേ? അതിനേക്കാള്‍ എളുപ്പത്തില്‍ നടക്കും കേരളത്തില്‍. കേരളത്തിലെ സര്‍വകലാശാലകളില്‍ നിന്ന് എസ്.എഫ്.ഐ ക്രിമിനലുകളെ പുറത്താക്കും. എഴുപത് വര്‍ഷമായി എകെജി സെന്‍ററിലെ അടിച്ചു തളിക്കാരാണ് സെനറ്റിലും സിന്‍ഡിക്കേറ്റിലും ഉള്ളത്. ഇപ്പോള്‍ ശരിയായ ആള്‍ക്കാര്‍ വന്നപ്പോള്‍ എന്തിനാണ് ബഹളം വെയ്ക്കുന്നത്. അക്ഷരാഭ്യാസമില്ലാത്ത ഏരിയാ സെക്രട്ടറിമാര്‍ എഴുതിക്കൊടുക്കുന്ന കടലാസ് വെച്ച് സെനറ്റും സിന്‍ഡിക്കേറ്റും കുത്തി നിറച്ചതാണ് കഴിഞ്ഞ കാലത്തെ ചരിത്രം'- സുരേന്ദ്രന്‍ വ്യക്തമാക്കി

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News