തിരുവനന്തപുരം നഗരത്തിലെ സ്മാർട്ട് സിറ്റി റോഡുകളുടെ പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കും: മന്ത്രി മുഹമ്മദ് റിയാസ്

മീഡിയവണിന്റെ 'റോഡുണ്ട് സൂക്ഷിക്കുക' ക്യാംമ്പയിനോടായിരുന്നു മന്ത്രിയുടെ പ്രതികരണം

Update: 2023-02-25 06:33 GMT
Advertising

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ സ്മാർട്ട് സിറ്റി റോഡുകളുടെ പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയെക്കുറിച്ചുള്ള മീഡിയവൺ റോഡുണ്ട് സൂക്ഷിക്കുക ക്യാംമ്പയിനോടായിരുന്നു മന്ത്രിയുടെ പ്രതികരണം.

പണി വേഗത്തിൽ പൂർത്തിയാക്കാൻ കരാറുകാർക്ക് റോഡ് മുറിച്ചു നൽകിയാണ് നിർമാണം നടത്തുകയെന്ന് മന്ത്രി പറഞ്ഞു. "തിരുവനന്തപുരം നഗരത്തിൽ നിരവധി വകുപ്പുകളുടെ പദ്ധതിയുണ്ട്. സ്മാർട്ട് സിറ്റി പ്രശ്‌നം വല്ലാത്തൊരു പ്രശ്‌നമാണ്. പ്രവൃത്തി നടത്താത്ത കരാറുകാരെ പിരിച്ചുവിടാനുള്ള നടപടികളെടുക്കാറുണ്ട്. നഗരത്തിലെ സ്മാർട്ട് സിറ്റി റോഡുകളുടെ ശോതനീയാവസ്ഥയിൽ ഉടൻ പരിഹാരമുണ്ടാവും നേരത്തേയുള്ള പോലെ മൊത്തം റോഡിനുള്ള കരാറല്ല, ഭാഗങ്ങളാക്കിയാണ് നിർമാണം. അതാണ് ഫലപ്രദവും". മന്ത്രി പറഞ്ഞു.

തിരുവനന്തപുരം ജില്ലയിലെ വിവിധ റോഡുകളെ കുറിച്ചായിരുന്നു മീഡിയവണിന്റെ പരമ്പര. പ്രാദേശിക റോഡുകളുടെയും നഗരത്തിലെ റോഡുകളുടെയും ശോചനീയാവസ്ഥ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു പരമ്പരയുടെ ഉദ്ദേശം. ഈ റോഡുകളുടെയെല്ലാം അറ്റകുറ്റപ്പണികൾ മഴക്കാലത്തിന് മുമ്പ് പൂർത്തിയാക്കുമെന്നാണ് പരമ്പരയോട് പ്രതികരിച്ച് മന്ത്രി നൽകിയിരിക്കുന്ന ഉറപ്പ്.

Full View

കരാറുകാരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് സ്മാർട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട റോഡുകളുടെ പണി അനന്തമായി നീളാൻ കാരണമെന്ന് മന്ത്രി വ്യക്തമാക്കി. ജനറൽ ആശുപത്രിയിൽ നിന്ന് വഞ്ചിയൂരിലേക്ക് പോകുന്ന വഴി, നന്ദാവനത്ത് നിന്ന് പാളയത്തേക്ക് വരുന്ന വഴി എന്നിങ്ങനെ നിരവധി റോഡുകളാണ് തകർന്നു കിടക്കുന്നത്. റോഡുകൾ വിവിധ വകുപ്പുകൾക്ക് കീഴിലായതിനാലാണ് ഇക്കാര്യത്തിൽ നടപടിയാകാത്തതെന്നറിയിച്ച മന്ത്രി എത്രയും പെട്ടെന്ന് റോഡിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ നടപടിയെടുക്കുമെന്നും കൂട്ടിച്ചേർത്തു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News