തിരുവനന്തപുരത്തും ഭിന്നത; മംഗലപുരം സിപിഎം ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി പാർട്ടി വിട്ടു
പുതിയ പാർട്ടി പിന്നീട് തീരുമാനിക്കുമെന്ന് മധു
Update: 2024-12-01 13:29 GMT
തിരുവനന്തപുരം: മംഗലപുരം ഏരിയ സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി പാർട്ടിവിട്ടു. പാർട്ടി ജില്ലാ സെക്രട്ടറി വി ജോയിയുടെ നിലപാടിൽ പ്രതിഷേധിച്ചാണ് മധു ഏരിയ സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയത്. മധു ഏരിയ സെക്രട്ടറിയാവുന്നത് ജില്ലാ സെക്രട്ടറി ഏതിർത്തതാണ് തർക്കത്തിന് കാരണം. എം. ജലീലിനെയാണ് പുതിയ ഏരിയ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. മധു വിവിധ പാർട്ടികളുമായി ചർച്ച നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. പുതിയ പാർട്ടി പിന്നീട് തീരുമാനിക്കുമെന്ന് മധുവും വ്യക്തമാക്കി. വിവിധ പരാതികളുടെ അടിസ്ഥാനത്തിലാണ് മധുവിനെ ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാനുള്ള നടപടിയെടുത്തത്.