'ലോകം മുമ്പോട്ട് പോകുമ്പോൾ തിരുവനന്തപുരം മണ്ഡലം ബ്രേക്കിട്ട് നിൽക്കുന്നു'; രാജീവ് ചന്ദ്രശേഖര്‍
'എതിർ പാർട്ടികൾ നുണ പ്രചരിപ്പിക്കുകയാണ്'
Update: 2024-04-25 06:51 GMT
തിരുവനന്തപുരം: ലോകം മുൻപോട്ട് പോകുമ്പോൾ തിരുവനന്തപുരം മണ്ഡലം ബ്രേക്ക് ഇട്ട് നിൽക്കുകയാണെന്ന് എൻ.ഡി.എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ. എതിർ പാർട്ടികൾ നുണ പ്രചരിപ്പിക്കുകയാണ്. ആയിരക്കണക്കിന് ലീഫ് ലെറ്റുകൾ അടിച്ച് കള്ള പ്രചാരണം നടത്തുന്നു.ജനങ്ങളെ പേടിപ്പിച്ചു വോട്ട് പിടിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ജനങ്ങൾക്ക് മാറ്റം വേണം എന്ന് ഉറപ്പുണ്ട്.ജനങ്ങളുടെ അവകാശമാണ് വികസനവും പുരോഗതിയും. മറ്റ് പാർട്ടിയെ പോലെ നുണയുടെ രാഷ്ട്രീയം വിശ്വസിക്കുന്നില്ല. വിശ്വസിക്കുന്നത് ജനങ്ങൾക്ക് വേണ്ടിയുള്ള രാഷ്ട്രീയ പ്രവർത്തനത്തിലാണ്.ജനങ്ങൾ മണ്ടന്മാരാണെന്ന് വിശ്വസിക്കുന്ന പാർട്ടിക്കാരെ മികച്ച സ്വീകരണം നൽകി ജനങ്ങൾ പുറന്തള്ളുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.