'ഭാരവാഹി പട്ടികയിൽ ഇല്ലാത്തവർ തെരുവിലിറങ്ങേണ്ടിവരില്ല': കെ സുധാകരൻ
അവരെ പാർട്ടിയിൽ മറ്റ് ഉത്തരവാദിത്തങ്ങൾ നൽകി സക്രിയമാക്കുമെന്നും അദ്ദേഹം പറഞ്ഞു
ഭാരവാഹി പട്ടികയിൽ ഇല്ലാത്തവർ തെരുവിലിറങ്ങേണ്ടിവരില്ലെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. അവരെ പാർട്ടിയിൽ മറ്റ് ഉത്തരവാദിത്തങ്ങൾ നൽകി സക്രിയമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗ്രൂപ്പിൽ ഉള്ളവർ തന്നെയാണ് പട്ടികയിൽ ഉള്ളത്. സ്ത്രീകൾ വൈസ് പ്രസിഡണ്ടുമാരായി വേണമെന്ന് നിർബന്ധമില്ല.രമണി പി നായർ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പിലെ ചില കാരണങ്ങൾ പേര് പിൻവലിക്കാൻ കാരണമായി. കെ സി വേണുഗോപാൽ ലിസ്റ്റിൽ ഇടപെട്ടിട്ടില്ല. നൽകിയ പട്ടികയിൽ ഹൈക്കമാൻഡ് ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും സുധാകരൻ വ്യക്തമാക്കി.
അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് കെ.പി.സി.സി ഭാരവാഹികളെ പ്രഖ്യാപിച്ചത്. നാല് വൈസ് പ്രസിഡന്റുമാരെയും 23 ജനറൽ സെക്രട്ടറിമാരെയുമാണ് പ്രഖ്യാപിച്ചത്. 28 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയും പ്രഖ്യാപിച്ചിട്ടുണ്ട്. എൻ ശക്തൻ, വി.ടി ബൽറാം, വി.ജെ പൗലോസ്, വി.പി സജീന്ദ്രൻ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. അഡ്വ. പ്രതാപ ചന്ദ്രനാണ് ട്രഷറർ.
എ.എ ഷുക്കൂർ, ഡോ. പ്രതാപവർമ തമ്പാൻ, അഡ്വ. എസ് അശോകൻ, മരിയപുരം ശ്രീകുമാർ, കെ.കെ എബ്രഹാം, സോണി സെബാസ്റ്റിയൻ, അഡ്വ. കെ ജയന്ത്, അഡ്വ. പി.എം നിയാസ്, ആര്യാടൻ ഷൗക്കത്ത്, സി ചന്ദ്രൻ, ടി.യു രാധാകൃഷ്ണൻ, അഡ്വ. അബ്ദുൽ മുത്തലിബ്, അഡ്വ. ദീപ്തി മേരി വർഗീസ്, ജോസി സെബാസ്റ്റിയൻ, പി.എ സലിം, അഡ്വ. പഴകുളം മധു, എം.ജെ ജോബ്, കെ.പി ശ്രീകുമാർ, എം.എം നസീർ, ആലിപ്പറ്റ ജമീല, ജി.എസ് ബാബു, കെ.എ തുളസി, ജി. സുബോധൻ എന്നിവരാണ് ജനറൽ സെക്രട്ടറിമാർ.